വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ആള്‍ സംഗീതോപകരണ വിദ്വാനാണെന്നും ഇത് മതപരമായി ശരിയല്ലെന്നും ചൂണ്ടിക്കാണിച്ച് സൗദിയുവതിക്ക് കോടതി വിവാഹത്തിനുള്ള അനുമതി നിഷേധിച്ചു. സൗദി അറേബ്യയിലെ പലയിടങ്ങളിലും സംഗീതോപകരണം വായിക്കുന്നവര്‍ താഴ്ന്നവരാണെന്നും മോശം ആളുകളാണെന്നുമാണ് കണക്കാക്കുന്നത്.

രണ്ടുവര്‍ഷം മുമ്പാണ് ഇരുവരും പ്രണയത്തിലാകുന്നതും സംഗീതജ്ഞനായ കാമുകന്‍ ബാങ്ക് മാനേജറായ യുവതിയുടെ വീട്ടില്‍ വിവാഹാലോചനയുമായി എത്തുന്നതും. എന്നാല്‍ യാഥാസ്ഥിതിക മനോഭാവമുള്ള യുവതിയുടെ കുടുംബം വിവാഹത്തെ എതിര്‍ക്കുകയായിരുന്നുവെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മതത്തിനു ചേര്‍ന്നതല്ലെന്നും, അദ്ദേഹം സംഗീതോപകരണം വായിക്കുന്ന ആളാണെന്നും ചൂണ്ടിക്കാണിച്ചാണ് യുവതിയുടെ കുടുംബ വിവാഹത്തെ എതിര്‍ത്തത്.

ഇതേ തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സംഗീതോപകരണം വായിക്കുന്ന കാമുകന്‍ ഒരു സ്ത്രീക്ക് ചേര്‍ന്ന ആളല്ലെന്ന് മതം പറയുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോടതി വിവാഹത്തിനുള്ള അനുമതി നിഷേധിച്ചത്. എന്നാല്‍ താന്‍ രാജ്യത്തെ ഉന്നത അധികാരികളെ സമീപിക്കുമെന്നാണ് യുവതി പറുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook