റിയാദ്: സൗദിയില്‍ വിദേശികൾക്ക്​ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നത് നിയന്ത്രിക്കാൻ പുതിയ നിബന്ധനകൾ ഏർപ്പെടുത്താൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സൗദി ട്രാഫിക് വിഭാഗമാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടത്.

ഡ്രൈവര്‍ വിസയിലല്ലാതെ മറ്റു തൊഴിലുകള്‍ക്കായി ഇവിടെയെത്തുന്നവർക്ക് പിന്നീട് ലൈസൻസ് നൽകുന്നത് നിയന്ത്രിക്കാനാണ് ശ്രമം. സൗദി ഭരണകൂടവുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണെന്ന് ട്രാഫിക് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സാമി പറഞ്ഞു.

വിദേശികൾക്ക് നിബന്ധനകൾ ഇല്ലാതെ ലൈസൻസ് നൽകുന്നതാണ് അപകടവർദ്ധനവിന്റെ ഒരു കാരണമെന്നാണ് ട്രാഫിക് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതേ തുടർന്ന് കുവൈത്തിലും മറ്റും നടപ്പിലാക്കിയ തരം നിയന്ത്രണങ്ങൾ സൗദിയിലും നടപ്പിലാക്കണമെന്ന് ട്രാഫിക് മേധാവി ആവശ്യപ്പെടാൻ കാരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ