ന്യൂഡൽഹി: ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന് പിന്നാലെ ഉണ്ടായ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയ്ക്ക് സൗദിയുടെ സഹായം. നവംബർ മുതൽ ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് 40 ലക്ഷം ബാരൽ അധിക എണ്ണ നൽകാമെന്ന് സൗദി സമ്മതിച്ചു.

ഇറാനിൽ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്. പെട്രോളിയം കയറ്റുമതി ചെയ്യുന്നതിൽ മൂന്നാം സ്ഥാനത്താണ് ഇറാൻ.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ,  ഭാരത് പെട്രോളിയം കോർപറേഷൻ, മാംഗളൂർ റിഫൈനറി പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്നിവരാണ് പത്ത് ലക്ഷം വീതം ബാരൽ ക്രൂഡ് ഓയിൽ  അധികമായി ഇറക്കുമതി ചെയ്യുന്നത്.

നവംബറിൽ 90 ലക്ഷം ബാരൽ ക്രൂഡ് ഓയിലിനാണ് ഇന്ത്യയിൽ നിന്നുളള കമ്പനികൾ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ഓർഡർ കൊടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ