മ​ക്ക: മ​ക്ക​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ശ്ര​മം സൗ​ദി അ​റേ​ബ്യ പോ​ലീ​സ് ത​ക​ർ​ത്തതായി റിപ്പോർട്ടുകൾ. സൗദി അറേബ്യ സ്റ്റേറ്റ് ടെലിവിഷനായ അൽ എക്ബറിയയും അൽ അറേബിയ ടിവിയുമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ചാ​വേ​ർ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ‌ മൂ​ന്നു നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ അ​ഞ്ചു പേ​ർ പോ​ലീ​സു​കാ​രാ​ണെന്നാണ് വിവരം. പോ​ലീ​സ് പി​ടി​യി​ലാ​കു​മെ​ന്നു​ക​ണ്ടാ​ണ് ചാ​വേ​ർ സ്വ​യം​പൊ​ട്ടി​ത്തെ​റി​ച്ച് ആ​ത്മ​ഹൂ​തി ന​ട​ത്തി​യ​ത്. റംസാ​നി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്തു​നി​ന്നും എ​ത്തു​ന്ന മ​ക്ക​യി​ലെ ഗ്രാ​ൻ​ഡ് മോ​സ്ക് ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

രാ​ത്രി വൈ​കി​യാ​യി​രു​ന്നു സം​ഭ​വം. മ​ക്ക​യി​ലെ ത​ന്നെ അ​ജ്യാ​ദ് അ​ൽ മ​സാ​ഫി​യി​ൽ ഭീ​ക​ര​ൻ ഒ​ളി​ച്ചി​രു​ന്ന വീ​ട് സു​ര​ക്ഷാ​സേ​ന വ​ള​ഞ്ഞു. ഇ​തോ​ടെ ചാ​വേ​ർ ബെ​ൽ​റ്റ് ബോം​ബ് ഉ​പ​യോ​ഗി​ച്ച് സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ത്രീ ​ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​ക്ക​യി​ലെ അ​ൽ അ​സി​ല മേ​ഖ​ല​യി​ൽ പി​ടി​യി​ലാ​യ ഭീ​ക​ര​നി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണു ഭീ​ക​രാ​ക്ര​മ​ണ നീ​ക്കം ത​ക​ർ​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യ​തെ​ന്നാ​ണു റിപ്പോർട്ട്.

അതേസമയം, ഭീ​ക​രാ​ക്ര​മ​ണ ​ശ്ര​മത്തിന് പദ്ധതിയിട്ടത് വിദേശ രാജ‍്യത്തു നിന്നാണെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് അസ്ഥിരത ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണശ്രമമെന്നും ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയ വൃത്തങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ