തീർത്തും അസാധാരണമായ സംഭവമാണ് വെള്ളിയാഴ്ച രാത്രി പത്തര മണിയോടെ മക്ക ഹറം പള്ളിയുടെ പരിസരത്ത് അരങ്ങേറിയത്. അസ്വാഭാവികമായ സാഹചര്യത്തിൽ കാറുമായി എത്തിയ സൗദി സ്വദേശി പള്ളിയുടെ തെക്ക് ഭാഗത്തെ ഗേറ്റിലേക്ക് കാറോടിച്ചു കയറ്റി. സുരക്ഷാ ക്രമീകണങ്ങളെല്ലാം തകർത്ത് യാത്രികൻ കാർ ഗേറ്റിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് സൗദിയിലെ സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രികനെ അധികൃതർ ഉടനെ തന്നെ അറസ്റ്റ് ചെയ്തുവെന്നും ഏജൻസി റിപ്പോർട്ടിൽ പറയുന്നു. തകർന്നു തരിപ്പണമായ സെഡാൻ സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് നീക്കം ചെയ്തു.
Video footage of a car crashing into a door at the Grand Mosque in Makkah, Saudi Arabia. pic.twitter.com/DCjNSGlClJ
— Yusuf Abramjee (@Abramjee) October 31, 2020
ലോകത്തിലെ ഏറ്റവും വലിയ മസ്ജിദാണ് സൗദി അറേബ്യയിലെ മക്കയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദുൽ ഹറാം അഥവാ ഹറം പള്ളി. ഈ പള്ളിയുടെ കേന്ദ്രബിന്ദു കഅബയാണ്. ക്യൂബ് ആകൃതിയിലുള്ള കഅബയാണ് ഇവിടെയുള്ളത്. കൊറോണ വൈറസിന്റയും പകർച്ചവ്യാധിയുടെയും പശ്ചാത്തലത്തിൽ പള്ളി അധികൃതർ അടച്ചുപൂട്ടിയിരുന്നുവെങ്കിലും അടുത്തിടെ നിയന്ത്രണങ്ങളോടെ വിശ്വാസികൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയോടെയായിരുന്നു ഇത്തവണത്തെ ഹജ്ജ് കര്‍മ്മങ്ങളും നടത്തിയത്. മുൻവർഷങ്ങളിൽ 30 ലക്ഷത്തോളം പേർ വരെയുണ്ടായിരുന്ന അറഫ സംഗമത്തിൽ ഇത്തവണ ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുക്കുന്നത്.
Read more: പ്രവാചകനെ അവഹേളിച്ച് കാർട്ടൂൺ; അപലപിച്ച് സൗദി അറേബ്യ