കൊറോണ ഭീതി: ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു

കൊറോണ വെെറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് സൗദിയിലെ പൗരന്‍മാര്‍ക്കുള്ള ഉംറയും താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതായി സൗദി വ്യക്‌തമാക്കി

Corona Virus, കൊറോണ, Saudi Arabia, സൗദി അറേബ്യ, umrah pilgrims, ഉംറ തീർത്ഥാടകർ, ie malayalam, ഐഇ മലയാളം

ജിദ്ദ: കൊറോണ ഭീതിയെ തുടർന്ന് ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു. സൗദിയിലെ പൗരന്‍മാര്‍ക്കും വിദേശികൾക്കും ഉംറ താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. വിദേശികൾക്കുള്ള ഉംറ തീർഥാടനം നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.

കൊറോണ വെെറസ് ബാധ പടരുന്ന സാഹചര്യത്തിലാണ് സൗദിയിലെ പൗരന്‍മാര്‍ക്കുള്ള ഉംറയും താൽക്കാലികമായി നിർത്തിവയ്‌ക്കുന്നതായി സൗദി വ്യക്‌തമാക്കി. വിദേശത്തുനിന്ന് ഉംറ തീർഥാടനത്തിനായി സൗദിയിലെത്തിയ വിദേശികൾക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള സഹായം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Read Also: ഇന്ത്യ വിഭജിക്കപ്പെടുന്നു; ഡൽഹിയിലെ സംഘർഷ മേഖലയിൽ രാഹുൽ ഗാന്ധിയെത്തി

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സൗദി പൗരന്‍മാര്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും രാജ്യത്ത് നിന്ന് പുറത്ത് പോകുന്നതിനും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വിദേശത്തേക്ക് പോയ സൗദി പൗരന്‍മാര്‍ക്ക് തിരിച്ച് വരുന്നതിന് വിലക്കില്ല. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജിസിസി പൗരന്‍മാര്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് പോകാവുന്നതാണ്.

അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ഇതിൽ 15 പേർ ഇറ്റാലിയൻ വിനോദസഞ്ചാരികളാണ്. വൈറസിനെക്കുറിച്ചുളള അവബോധം വ്യാപിപ്പിക്കുന്നതിന് സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, പക്ഷേ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Saudi interior ministry imposes temporary ban on umrah pilgrims

Next Story
ഇന്ത്യ വിഭജിക്കപ്പെടുന്നു; ഡൽഹിയിലെ സംഘർഷ മേഖലയിൽ രാഹുൽ ഗാന്ധിയെത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com