scorecardresearch

2016ലെ ജിദ്ദ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച ചാവേര്‍ ഇന്ത്യക്കാരനാണെന്ന് ഡിഎന്‍എ ഫലം

മുംബൈ ഭീകരാക്രമണം നടത്താനെത്തിയ ഭീകരര്‍ക്ക് ഇയാളാണ് ഹിന്ദി പഠിപ്പിച്ച് നല്‍കിയതെന്നും സംശയമുണ്ട്

മുംബൈ ഭീകരാക്രമണം നടത്താനെത്തിയ ഭീകരര്‍ക്ക് ഇയാളാണ് ഹിന്ദി പഠിപ്പിച്ച് നല്‍കിയതെന്നും സംശയമുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
2016ലെ ജിദ്ദ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച ചാവേര്‍ ഇന്ത്യക്കാരനാണെന്ന് ഡിഎന്‍എ ഫലം

Medina : In this photo provided by Noor Punasiya, people stand by an explosion site in Medina, Saudi Arabia, Monday, July 4, 2016. State-linked Saudi news websites reported an explosion Monday near one of Islam's holiest sites in the city of Medina, as two suicide bombers struck in different cities. AP/PTI PHOTO(AP7_5_2016_000024B)

ജിദ്ദ: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനടുത്ത് 2016ല്‍ പൊട്ടിത്തെറിച്ച ചാവേര്‍ ഇന്ത്യക്കാരനാണെന്ന് ഡിഎന്‍എ ഫലം. ഇന്ത്യക്കാരനായ ഫയാസ് കാഗ്സി എന്ന ലഷ്കറെ തയിബ ഭീകരനായിരുന്നു ഇയാളെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് വ്യക്തമാക്കി.

Advertisment

2016 ജൂലൈ 4നാണ് യുഎസ് കോണ്‍സുലേറ്റിനടുത്തെ സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചത്. അമേരിക്കയില്‍ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് കോണ്‍സുലേറ്റിന് സമീപം ആക്രമണമുണ്ടായത്.

പുലര്‍ച്ചെ 2.15ന് സുലൈമാന്‍ ഫഖീഹ് ആശുപത്രി പാര്‍ക്കിങ്ങിനടുത്ത് പലസ്തീന്‍-ഹാഇല്‍ റോഡ് ജംങ്ഷനില്‍ സംശയകരമായ നിലയില്‍ ഒരാളെ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപിക്കുന്നതിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. രണ്ട് സുരക്ഷാഭടന്മാര്‍ക്ക് നിസാര പരുക്കേറ്റതല്ലാതെ മറ്റ് അത്യാഹിതങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇയാളുടെ അടുത്തേക്ക് ചെല്ലാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് പരുക്കേറ്റത്. സ്ഫോടനം നടന്നയുടനെ സ്ഥലം പൊലീസ് വളഞ്ഞു. ചാവേറിന്റെ ചിന്നിച്ചിതറിയ ശരീരം തുടര്‍ന്ന് പൊലീസ് ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

അതേദിവസം തന്നെ സൗദിയില്‍ മറ്റ് രണ്ടിടങ്ങളിലും സ്ഫോടനം നടന്നിരുന്നു. ഖാത്തിഫിലെ ഒരു ഷിയാ പളളിക്ക് സമീപവും മസ്ജിദ് നബ്‍വിക്ക് സമീപവുമായിരുന്നു അന്ന് സ്ഫോടനം നടന്നത്. ഭീകരബന്ധമുളള കാഗ്സി കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. 2010ലും 2012ലും പുണെയില്‍ നടന്ന സ്ഫോടനങ്ങളുടെ പിന്നില്‍ ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. കാഗ്സി മഹാരാഷ്ട്ര സ്വദേശിയാണ്.

Advertisment

26/11 മുംബൈ ഭീകരാക്രമണം നടത്താനെത്തിയ ഭീകരര്‍ക്ക് ഇയാളാണ് ഹിന്ദി പഠിപ്പിച്ച് നല്‍കിയതെന്നും സംശയമുണ്ട്. കാഗ്സിയുടെ സിസിടിവി ദൃശ്യങ്ങള്‍ സൗദി അറേബ്യ പുറത്തുവിട്ടതിന് പിന്നാലെ എന്‍ഐഎ ഇയാളുടെ ഡിഎന്‍എ സൗദി അറേബ്യയ്ക്ക് അയയ്ക്കുകയായിരുന്നു.

Blast Jeddah Saudi Arabia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: