Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

പാക് സന്ദര്‍ശനത്തിന് ശേഷം സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയില്‍; കൂടിക്കാഴ്ച നിര്‍ണായകം

ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെതിരെ പാക്കിസ്ഥാനുമായി സഹകരിക്കുമെന്ന് ഇന്നലെ സൗദി പ്രഖ്യാപിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയിലെത്തും. പാക് സന്ദര്‍ശനത്തിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുമായുളള തര്‍ക്കത്തിന് പരിഹാരം കാണാന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടന്നതിന് പിന്നാലെയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന.

മന്ത്രിമാര്‍ക്കും വ്യാപാര പ്രമുഖര്‍ക്കും ഒപ്പമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയിലെത്തുക. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഐക്യരാഷ്ട്രസഭയുടെ ഇടപെടലിനെതിരെ പാക്കിസ്ഥാനുമായി സഹകരിക്കുമെന്ന് ഇന്നലെ സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുളള ഇന്ത്യയുടെ ശ്രമത്തിനാണ് ഇതോടെ തിരിച്ചടി ലഭിക്കുക.

മഹാരാഷ്ട്ര രത്നഗിരിയിലെ എണ്ണ ശുദ്ധീകരണ ശാലയിലെ നിക്ഷേപമടക്കം നിരവധി വിഷയങ്ങള്‍ കിരീടാവകാശിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. നിക്ഷേപം പ്രതിരോധം, സുരക്ഷ, വ്യാപാരം എന്നിവയടക്കമുള്ള മേഖലകളില്‍ ധാരണാപത്രങ്ങളും ഒപ്പു വച്ചേക്കും.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അവിടെ നിന്ന് സൗദിയിലേക്ക് മടങ്ങിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണ് പാക്കിസ്ഥാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Saudi crown princes india visit

Next Story
പിണക്കം മറന്ന് ബിജെപിയും ശിവസേനയും: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com