scorecardresearch

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 45 പേർക്ക് ദാരുണാന്ത്യം

ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയായിരുന്നു അപകടം. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച ഉടനെ ബസിന് തീപിടിക്കുകയായിരുന്നു

ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയായിരുന്നു അപകടം. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച ഉടനെ ബസിന് തീപിടിക്കുകയായിരുന്നു

author-image
WebDesk
New Update
saudi accident

ഫൊട്ടോ: എക്സ്

മക്ക: സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ഡീസൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 45 പേർ മരിച്ചതായി ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ സ്ഥിരീകരിച്ചു.

Advertisment

Also Read: ‘15 വർഷത്തെ കരിയറിൽ ഇത്രയും വലിയൊരു രക്തച്ചൊരിച്ചിൽ കണ്ടിട്ടില്ല’; പോലീസ് ഉദ്യോഗസ്ഥൻ

ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയായിരുന്നു അപകടം. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച ഉടനെ ബസിന് തീപിടിക്കുകയായിരുന്നു. 46 പേരാണ് ബസിലുണ്ടായിരുന്നത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. 

Advertisment

Also Read: ബിഹാർ സർക്കാർ രൂപീകരണം: മന്ത്രിസ്ഥാനങ്ങളിൽ ജെഡിയു-ബിജെപി തുല്യ പങ്കാളിത്തമെന്ന് സൂചന

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോവുകയായിരുന്നു സംഘം. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. ദുരന്ത സമയത്ത് കൂടുതൽ പേരും ഉറക്കത്തിലായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായാണ് വിവരം. അപകടത്തിനുപിന്നാലെ സിവിൽ ഡിഫൻസ് സ്ഥലത്ത് എത്തി തീയണച്ചു. അപകടത്തിൽ രക്ഷപ്പെട്ട 25 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: ചെങ്കോട്ട സ്ഫോടനം: ഉമർ നബിയുടെ അടുത്ത സഹായി അറസ്റ്റിൽ; ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് എൻഐഎ

അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി. മക്കയിൽ നിന്ന് മദീനയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നതെന്നും തീർത്ഥാടകരിൽ ചിലർ ഹൈദരാബാദിൽ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ മുഴുവൻ വിവരങ്ങളും അന്വേഷിക്കാൻ ചീഫ് സെക്രട്ടറി കെ.രാമകൃഷ്ണ റാവു, ഡിജിപി ബി ശിവധർ റെഡ്ഡി എന്നിവരോട് മുഖ്യമന്ത്രി നിർദേശിച്ചു. സെക്രട്ടേറിയറ്റിൽ ഒരു കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. നമ്പർ- +91 79979 59754+91 99129 19545.

Read More: ഡൽഹി സ്‌ഫോടനം; മുഖ്യപ്രതി ഉമറിനെ അനുഗമിച്ചയാൾ പിടിയിൽ

Bus Accident Mecca

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: