റി​യാ​ദ്: സ്ത്രീകൾ വാഹനം ഓടിക്കുന്നതിന് സൗ​ദി അ​റേ​ബ്യ​യി​ൽ ഉണ്ടായിരുന്ന വിലക്ക് ഭരണാധികാരിയായ സൽമാൻ രാജാവ് റദ്ദാക്കി. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കാനുള്ള തീരുമാനം നടപ്പിലാക്കി 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് രാജാവ് ഉത്തരവിട്ടു.

2018 ജൂണിൽ ഉത്തരവ് നടപ്പിലാക്കാൻ ഉദ്ദേശിച്ചാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. നിലവിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് വിലക്കേർപ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏകരാജ്യമാണ് സൗദി. വാഹനം ഓടിക്കുന്ന സ്ത്രീകൾക്കെതിരെ തടവും പിഴയും ഇവിടെ ശിക്ഷ വിധിച്ചിരുന്നു.

നേരത്തെ ഇതിനെതിരെ നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നെങ്കിലും ഭരണകൂടം അയഞ്ഞിരുന്നില്ല. വാഹനം ഓടിച്ച് സ്ത്രീകൾ പ്രതിഷേധിച്ച സാഹചര്യത്തിൽ രാജാവിന്റെ മകൻ മുഹമ്മദ് ബിൻ സൽമാൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ