ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സമ്മതിച്ചു

വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവർത്തകനായ സൗദി പൗരൻ ജമാല്‍ ഖഷോഗിയെ ഒക്ടോബര്‍ രണ്ടു മുതലാണ് കാണാതായത്

റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സമ്മതിച്ചു. തുർക്കിയിലെ സൗദി കോൺസുലേറ്റിൽവച്ച് ഉദ്യോഗസ്ഥരുമായുളള മൽപ്പിടിത്തത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടറിൽ പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും പ്രസ്താവനയിലുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. 18 സൗദി സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവർത്തകനായ സൗദി പൗരൻ ജമാല്‍ ഖഷോഗിയെ ഒക്ടോബര്‍ രണ്ടു മുതലാണ് കാണാതായത്. വിവാഹ രേഖകൾ സംബന്ധിച്ച ആവശ്യത്തിനായാണ് അദ്ദേഹം കോൺസുലേറ്റിൽ എത്തിയത്. പിന്നീട് അദ്ദേഹത്തെ കാണാതാവുകയായിരുന്നു. കോണ്‍സുലേറ്റില്‍ വച്ച് ഖഷോഗി കൊല്ലപ്പെട്ടെന്ന് തുര്‍ക്കി അധികൃതർ ആരോപിച്ചിരുന്നെങ്കിലും സൗദി ഇത് നിരസിക്കുകയായിരുന്നു. ഇതാദ്യമായാണ് ഖഷോഗി കൊല്ലപ്പെട്ടെന്ന കാര്യം സൗദി സ്ഥിരീകരിച്ചത്.

സംഭവത്തിനുപിന്നാലെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തലവനേയും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവിനേയും സ്ഥാനത്ത് നിന്നും നീക്കി. രഹസ്യാന്വേഷണ വിഭാഗം വകുപ്പ് പുനഃസംഘടിപ്പിക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Saudi arabia journalist jamal khashoggi died consulate istanbul

Next Story
അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ ഭയന്ന് സന്യാസി ജനനേന്ദ്രിയം മുറിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com