ന്യൂഡല്‍ഹി: വിദേശത്ത് ജയില്‍വാസം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയില്‍ വാസം അനുഭവിക്കുന്നത് സൗദി അറേബ്യയിലാണ്. സൗദിയില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 1811 ആണ്. സൗദിക്ക് ശേഷം രണ്ടാമതുള്ളത് യുഎഇയാണ്. ഇവിടെ 1,392 ഇന്ത്യന്‍ തടവുകാരാണ് ഉള്ളത്. രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് കണക്കുകള്‍ സഹിതം മറുപടി നല്‍കിയത്.
വിചാരണ നേരിടുന്നവര്‍ അടക്കം ലോകത്തുള്ള വിവിധ രാജ്യങ്ങളിലായി ഇന്ത്യക്കാരായ 8,189 തടവുകാര്‍ ഉണ്ട്. സൗദി, യുഎഇ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍. അതിനു തൊട്ടുപിന്നില്‍ നേപ്പാളാണുള്ളത്. ഇവിടെ 1,160 തടവുകാരാണ് ഇന്ത്യക്കാരായി ഉള്ളത്. മേയ് 31 വരെയുള്ള കണക്കനുസരിച്ചാണ് ഇത്. സുരക്ഷയുടെ ഭാഗമായി ചില രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രിയായ വി.മുരളീധരന്‍ പറഞ്ഞു.
Read Also: പൊതുമാപ്പ് പ്രചരണ ദൗത്യത്തിൽ മാധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരും പങ്കാളികളാകണം: ഇന്ത്യൻ എംബസി
തടവുകാരായവര്‍ക്ക് പൊതുമാപ്പിലൂടെ ഇന്ത്യയില്‍ തിരിച്ചെത്താനുള്ള വഴികള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യാത്തവര്‍ക്കായി ആണിത്. 2016 മുതല്‍ ഈ വര്‍ഷം വരെ ഗള്‍ഫ് രാജ്യങ്ങളിലായി 3,087 ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.