ന്യൂഡൽഹി: പുരുഷന്മാരില്ലാതെ തന്നെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിച്ച് സൗദി മന്ത്രാലയം ഉത്തരവിട്ടത് മൂന്ന് വർഷം മുൻപ്. ഇതിന് ശേഷമാണ് ഇന്ത്യ തീരുമാനം നടപ്പിലാക്കുന്നത്. ഉന്നത തല സമിതി നിർദ്ദേശം പരിഗണിച്ചാണ് തീരുമാനം. 45 വയസ്സിൽ കൂടുതൽ പ്രായമുള്ള സ്ത്രീകൾ സംഘങ്ങളായി വരികയാണെങ്കിൽ അവർക്ക് പുരുഷന്മാരുടെ തുണ ആവശ്യമില്ലെന്ന് 2014 ലെ ഹജ്ജ് നിബന്ധനകൾ പരിഷ്കരിച്ചപ്പോഴാണ് സൗദി ഭരണകൂടം വ്യക്തമാക്കിയത്.

2017 ഒക്ടോബറിലാണ് നാലംഗ സ്ത്രീ സംഘത്തിൽ 45 വയസിലേറെ പ്രായമുള്ളവർക്ക് പുരുഷന്മാർക്ക് ഒപ്പമല്ലാതെ തന്നെ ഹജ്ജ് തീർത്ഥാടനത്തിന് പോകാമെന്ന് കേന്ദ്ര സർക്കാരിന് ഉന്നതാധികാര സമിതി ശുപാർശ നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹജ്ജ് യാത്രികരുടെ നറുക്കെടുപ്പിൽ നിന്ന് 45 വയസിന് മുകളിൽ പ്രായമുള്ള ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ഒഴിവാക്കിയത്. 1200 സ്ത്രീകൾക്കാണ് കേന്ദ്ര സർക്കാർ ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.

സൗദി അറേബ്യ മൂന്ന് വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതിയുടെ ആനുകൂല്യം സ്വന്തം പേരിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ