/indian-express-malayalam/media/media_files/uploads/2017/05/ramadanramadan759.jpg)
റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് സൗദി ചെറിയ പെരുന്നാൾ ആഘോഷത്തിലേക്ക് നീങ്ങുന്നത് (ഫയൽ ചിത്രം)
റിയാദ്: തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാഞ്ഞതിനെ തുടർന്ന് സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ചയായിരിക്കും. റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് സൗദി ചെറിയ പെരുന്നാൾ ആഘോഷത്തിലേക്ക് നീങ്ങുന്നത്. സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലാണ് മാസപ്പിറവി നിരീക്ഷണം നടത്തിയത്.
രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല. എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ മറ്റു ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാൾ. ഒമാനിൽ നാളെയാണ് പ്രഖ്യാപനം. ഖത്തറില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ചൊവ്വാഴ്ച ആരംഭിക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വാരാന്ത്യ അവധി കൂടി കഴിഞ്ഞ ശേഷം ഏപ്രില്‍ 14 ഞായറാഴ്ച ആകും പിന്നീട് പ്രവൃത്തി ദിവസം പുനരാരംഭിക്കുക. അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതു സ്ഥാപനങ്ങളുടെ ഈദ് അവധി ഞായറാഴ്ച തുടങ്ങി. ഏപ്രില്‍ 15 വരെയാണ് ചെറിയ പെരുന്നാളിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്റിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലെ പാര്‍ക്കിങ് സൗജന്യമായിരിക്കും. എന്നാല്‍ നീല സൂചനാ ബോര്‍ഡുള്ള പാര്‍ക്കിങ് സോണുകളില്‍ നിരക്ക് ഈടാക്കുന്നത് തുടരും. നിയമലംഘകരെ കണ്ടെത്താന്‍ അവധി ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് സഈദ് അല്‍ തുനൈജി പറഞ്ഞു.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ടെര്‍മിനലുകള്‍ ഒഴികെയുള്ള എല്ലാ പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങളും സൗജന്യമായിരിക്കും. റമദാന് 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പാര്‍ക്കിങ് ഫീസ് ശവ്വാല്‍ 4ന് പുനരാരംഭിക്കുമെന്നും അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു.
Read More
- ‘കോൺഗ്രസ് വിട്ടവർ സൈബീരിയൻ ദേശാടന പക്ഷികൾ'; എത്തിയ സ്ഥലങ്ങൾക്ക് ഒരു ഗുണവുമുണ്ടാകില്ലെന്ന് മനീഷ് തിവാരി
- കടമെടുപ്പു പരിധി; കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട് സുപ്രീംകോടതി
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- കടലാക്രമണ സാധ്യത; തീരപ്രദേശത്ത് ഇന്നും ജാഗ്രതാ നിര്‍ദേശം
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us