ന്യൂ​ഡ​ൽ​ഹി: സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ഇന്ത്യയിലെത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് അദ്ദേഹം ന്യൂഡൽഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി രാജകുമാരനെ സ്വീകരിച്ചു. ഇന്ന് മാത്രമാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലുണ്ടാവുക. വൈകിട്ടോടെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി ചൈനയിലേയ്ക്കും സന്ദർശനം നടത്തുന്നുണ്ട്.

പാക്കിസ്ഥാൻ, മലേഷ്യ, ഇന്തോനീഷ്യ, ഇന്ത്യ, ചൈന എന്നീ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനാണ് മുഹമ്മദ് ബിൻ സൽമാൻ പദ്ധതി ഇട്ടിരുന്നു. എന്നാൽ മലേഷ്യ, ഇന്തോനീഷ്യ രാജ്യങ്ങളിലെ സന്ദർശനം റദ്ദാക്കിയ രാജകുമാരൻ പാക്കിസ്ഥാനിൽ നിന്നും തിരിച്ച് സൗദിയിൽ എത്തിയ ശേഷമാണ് ഇന്ത്യയിലേയ്ക്ക് തിരിച്ചത്. പുൽവാമ ഭീകരക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനിൽ നിന്നും നേരിട്ട് ഇന്ത്യയിലേയ്ക്ക് വരാതെ സൗദിയിൽ പോയി എത്തിയത്.

ഇന്ന് രാവിലെ സൗദി കിരീടാവകാശിക്ക് ഔദ്യാഗിക സ്വീകരണം നൽകും. പ്രധാനമന്ത്രി, രാഷ്ട്രപതി, വിദേശകാര്യ മന്ത്രി എന്നിവരുമായി ചർച്ച നടത്തുന്ന സൗദി രാജകുമാരൻ പ​ര​സ്​​പ​ര ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന വി​വി​ധ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വയ്​ക്കും. ഏഴ് കരാറുകളിലാകും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കുക. പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മു​ണ്ടാ​കും.

ഒരു വിദേശ നേതാവിനെ സ്വീകരിക്കുവാൻ ഇത് ഒമ്പതാം തവണ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ നേരിട്ട് എത്തുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ, യുഎഇ കിരീടാവാകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെ സ്വീകരിക്കാൻ രണ്ട് തവണ വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവരെ സ്വീകരിക്കാനും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ