scorecardresearch
Latest News

മദീനയ്ക്ക് അടുത്തുണ്ടായ ബസ് അപകടത്തില്‍ 35 തീര്‍ത്ഥാടകര്‍ മരിച്ചു

ബസും മണ്ണുമാന്തി യന്ത്രവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു

മദീനയ്ക്ക് അടുത്തുണ്ടായ ബസ് അപകടത്തില്‍ 35 തീര്‍ത്ഥാടകര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍ പെട്ട് 35 പേര്‍ മരിച്ചു. മദീനയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ അല്‍ അഖല്‍ ഗ്രാമത്തിന് അടുത്തു വച്ചാണ് അപകടമുണ്ടായത്. പ്രാദേശിക സമയം രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം.

ബസില്‍ 39 പേരായിരുന്നു ഉണ്ടായിരുന്നത്. ബസും മണ്ണുമാന്തി യന്ത്രവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അല്‍ ഹംമ്‌ന ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Saudi arabia bus crash 35 foreign pilgrims dead in accident near mecca