/indian-express-malayalam/media/media_files/2025/12/30/saudi-yemen-attack-2025-12-30-20-23-07.jpg)
Saudi Attacks Yemen
Saudi Attacks Yemen: റിയാദ്: വിഘടനവാദി സംഘങ്ങൾക്ക് നൽകാനായി യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നിന്ന് എത്തിച്ച ആയുധങ്ങൾ ലക്ഷ്യമിട്ട് യെമനിലെ മുക്കല്ല തുറമുഖത്ത് സൗദി അറേബ്യ വ്യോമാക്രമണം നടത്തി. യുഎഇയുടെ പിന്തുണയുള്ള സതേൺ ട്രാൻസിഷണൽ കൗൺസിലിന് (എസ്ടിസി) വേണ്ടിയുള്ള ആയുധശേഖരമാണ് തകർത്തതെന്ന് സൗദി അറേബ്യ ചൊവ്വാഴ്ച അറിയിച്ചു.
യുഎഇയുടെ കിഴക്കൻ തീരത്തുള്ള ഫുജൈറ തുറമുഖത്തുനിന്നാണ് ആയുധങ്ങൾ വഹിച്ച കപ്പലുകൾ മുക്കല്ലയിൽ എത്തിയതെന്ന് സൗദി പ്രസ് ഏജൻസി പുറത്തുവിട്ട സൈനിക പ്രസ്താവനയിൽ പറയുന്നു.
Also Read:ഇറാനെതിരെ ആഞ്ഞടിച്ച് ട്രംപ്; ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്
മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിൽ വിഘടനവാദികൾക്ക് ആയുധങ്ങൾ നൽകുന്നത് ഭീഷണിയാണെന്നും, ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ നടത്തിയ ‘പരിമിതമായ സൈനിക നടപടി’യിലൂടെ കപ്പലുകളിൽ നിന്ന് ഇറക്കിയ ആയുധങ്ങളും യുദ്ധവാഹനങ്ങളും തകർത്തതായും സൗദി സൈന്യം വ്യക്തമാക്കി.
Also Read:ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ച; സമാധാന ചർച്ചകളിൽ പുരോഗതിയെന്ന് റിപ്പോർട്ട്
യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർക്കെതിരെ സൗദിയും യുഎഇയും ദശാബ്ദത്തിലേറെയായി ഒന്നിച്ച് പോരാടുന്നുണ്ടെങ്കിലും, ദക്ഷിണ യെമനിലെ വിഘടനവാദികളായ എസ്ടിസിയെ യുഎഇ പിന്തുണയ്ക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. പുതിയ ആക്രമണത്തോടെ റിയാദും അബുദാബിയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
Read More: ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us