റിയാദ്: ഖത്തറിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിമർശനത്തെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും ബഹ്റിനും രംഗത്ത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ നിന്ന് മാറി നിൽക്കണമെന്ന് ഖത്തറിനെതിരായ ട്രംപിന്റെ പ്രസ്താവനയ്ക്കാണ് ഇരു ഗൾഫ് രാജ്യങ്ങളും അഭിനന്ദനം അറിയിച്ചത്.

എന്നാൽ ഖത്തറിനെതിരായ കടുത്ത വിലക്കിൽ നിന്ന് പിന്നോട്ട് പോകണമെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ നിർദ്ദേശത്തോട് ഇരു രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചില്ല. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള ബന്ധം പൂർണ്ണമായും സൗദിയടക്കം നാല് രാജ്യങ്ങൾ വിച്ഛേദിച്ചത്.

വെള്ളിയാഴ്ച സൗദി ഔദ്യോഗിക ഭരണകൂടം പുറപ്പെടുവിച്ച പ്രത്യേക പ്രസ്താവനയിൽ ഭീകരവാദത്തെ സഹായിക്കാനുള്ള ഖത്തറിന്റെ നടപടിയെ എതിർത്ത അമേരിക്കൻ നേതൃത്വത്തെ സൗദി അറേബ്യൻ ഭരണകൂടം അഭിനന്ദിച്ചു. സമാനമായ നിലയിലാണ് ബഹ്റിനും അമേരക്കയുടെ വിമർശനത്തോട് പ്രതികരിച്ചത്.

ഭീകരവാദത്തിന് വൻതോതിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന രാജ്യമെന്നാണ് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തിയത്.

അതേസമയം നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വി​ദേ​ശ​ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കില്ലെന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ൽ​ താ​നി പറഞ്ഞിരുന്നു. ഉ​പ​രോ​ധം തു​ട​ർ​ന്നാ​ലും രാ​ജ്യ​ത്തെ അത് ബാ​ധി​ക്കി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

സ​മാ​ധാ​ന​ത്തി​ന്‍റെ വേ​ദി​യാ​ണ് ഖ​ത്തറെന്ന് പറഞ്ഞ അദ്ദേഹം സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക​യാ​ണ് രാ​ജ്യ​ത്തി​ന്‍റെ ന​യ​മെ​ന്നും വിശദീകരിച്ചു. പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ല. ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കാ​മെ​ന്ന് ഇ​റാ​ൻ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​യ്ക്ക് ഖ​ത്ത​ർ ത​യാ​റാ​ണെ​ന്നും അ​ൽ​ താ​നി വ്യക്തമാക്കി.

ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിനു ഗൾഫ് മേഖലയിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നതിനിടെയാണ് ഉത്തർ വിദേശ കാര്യ മന്ത്രിയുടെ പ്രഖ്യാപനം. കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, യുഎഇ ഭരണനേതൃത്വവുമായും ഖത്തർ അമീറുമായും ഇന്നലെ തിരക്കിട്ട ചർച്ചകൾ നടത്തിയിരുന്നു. റമസാൻ മാസത്തിൽ തന്നെ പ്രശ്ന പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ പുരോഗമിച്ചത്.

ഭീകരവാദത്തെ പിന്തുണയ്ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന നടപടികളിൽ നിന്ന് ഖത്തർ പിൻമാറിയാൽ മാത്രമേ പ്രശ്ന പരിഹാരം സാധ്യമാവുകയുള്ളൂ എന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. വർഷങ്ങളായി ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി ഭരണാധികാരി സൽമാൻ രാജാവുമായും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായും ഫോണിൽ ചർച്ച നടത്തിയിരുന്നു. ഭീകരവാദത്തെ നേരിടാൻ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഐക്യത്തോടെ നിലകൊള്ളണമെന്നു സൽമാൻ രാജാവിനോടു ട്രംപ് അഭിപ്രായപ്പെട്ടതായി വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചു.

സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും മൂന്നു രാജ്യങ്ങൾ കൂടി ഖത്തറിനെതിരെ നയതന്ത്ര നടപടികളുമായി രംഗത്തെത്തി. ഇന്നലെ മൗറിത്താനിയയും കോമറോസും ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചതായി പ്രഖ്യാപിച്ചു. നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയ ജോര്‍ദാന്‍, ഖത്തറിലെ സ്ഥാനപതിയെ തിരിച്ച് വിളിക്കുകയും അല്‍ ജസീറ ചാനല്‍ നിരോധിക്കുകയും ചെയ്തിരുന്നു.

അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിയടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണക്കുന്നുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഖത്തര്‍ വാര്‍ത്ത ഏജന്‍സികള്‍ നൽകിയ ചില വാർത്തകൾ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം.

കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചില ചര്‍ച്ചകള്‍ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. യെമനില്‍ ഹൂദി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ