Latest News

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റെന്ന് 20 വർഷങ്ങൾക്കുളളിൽ തെളിയും: കേന്ദ്രമന്ത്രി സത്യപാൽ സിങ്

തന്റെ പൂർവ്വികർ കുരങ്ങന്മാരാണെന്ന് ഒരു സയൻസ് വിദ്യാർത്ഥിയെന്ന നിലയിൽ താനൊരിക്കലും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ശാസ്‌ത്രീയപരമായി തെറ്റാണെന്ന നിലപാടിൽ ഉറച്ച് കേന്ദ്രമന്ത്രി സത്യപാൽ സിങ്. തന്റെ പൂർവ്വികർ കുരങ്ങന്മാരാണെന്ന് ഒരു സയൻസ് വിദ്യാർത്ഥിയെന്ന നിലയിൽ താനൊരിക്കലും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയാണ് സത്യപാൽ സിങ്.

ഞാൻ സയൻസ് വിദ്യാർത്ഥിയാണ്. കെമിസ്ട്രിയിലാണ് ഞാൻ പിഎച്ച്ഡി പൂർത്തിയാക്കിയത്. ഇന്നല്ലെങ്കിൽ നാളെ, അതുമല്ലെങ്കിൽ 10-20 വർഷങ്ങൾ കഴിയുമ്പോൾ ഞാൻ പറഞ്ഞത് ശരിയായിരുന്നുവെന്ന് ജനങ്ങൾ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും മാസങ്ങൾക്കു മുൻപ് ചാൾസ് ഡാർവിന്രെ പരിണാമ സിദ്ധാന്തം “ശാസ്ത്രീയമായി” തെറ്റാണെന്ന് കേന്ദ്രമന്ത്രി സത്യപാൽ സിങ് പറഞ്ഞിരുന്നു. രാജ്യത്തെ മുഴുവൻ സ്കൂളുകളിലെയും കോളജുകളിലെയും പാഠ്യപദ്ധതിയിൽ നിന്നും ഇത് മാറ്റേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡാർവിൻ സിദ്ധാന്തം (പരിണാമ സിദ്ധാന്തം) ശാസ്ത്രീയമായി തെറ്റാണ്. ഇത് സ്കൂൾ കോളജ് പാഠ്യപദ്ധതിയിൽ നിന്നും മാറ്റേണ്ട് ആവശ്യമാണ്. മനുഷ്യനെ ഭൂമിയിൽ എപ്പോഴും മനുഷ്യനായാണ് കാണുന്നത്” ഔറംഗബാദിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ മുൻഗാമികളാരും കുരങ്ങൻ മനുഷ്യനാകുന്നതിന് സാക്ഷികളായിട്ടുളളതായി ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Satyapal singh predicts charles darwin will be proven wrong in 20 years

Next Story
ഏതു സമയത്തും ലാഹോറിലേക്ക് ഇന്ത്യ കടക്കുമെന്ന മുന്നറിയിപ്പാണ് മിന്നലാക്രമണം: ആർഎസ്എസ് നേതാവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com