scorecardresearch

തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത്ത് ബിശ്വാസ് വെടിയേറ്റ് മരിച്ചു

സരസ്വതി പൂജാ ആഘോഷങ്ങൾക്കിടെയാണ് അക്രമി സംഘം വെടിയുതിർത്തത്

സരസ്വതി പൂജാ ആഘോഷങ്ങൾക്കിടെയാണ് അക്രമി സംഘം വെടിയുതിർത്തത്

author-image
WebDesk
New Update
തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത്ത് ബിശ്വാസ് വെടിയേറ്റ് മരിച്ചു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ചു. നദിയ ജില്ലയിലെ കൃഷ്ണഗഞ്ച് നിയോജക മണ്ഡലത്തിൽ നിന്നുളള നിയമസഭാംഗമായിരുന്നു. സരസ്വതി പൂജ ആഘോഷങ്ങൾക്കിടെയാണ് വെടിയേറ്റ് മരിച്ചത്.

Advertisment

സാംസ്കാരികാഘോഷം നടക്കുന്ന വേദിയിലേക്ക് ബിശ്വാസ് കയറിയ ഉടൻ അക്രമികൾ വെടിയുതിർത്തു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇവിടെ സമീപകാലത്ത് ബിജെപി ജനസ്വാധീനം വർദ്ധിപ്പിച്ചിരുന്നു. തൃണമൂലും ബിജെപിയും തമ്മിൽ സംഘർഷവും ഇവിടെ പതിവായിരുന്നു.

ബിജെപിയും മുകുൾ റോയിയുമാണ് ആക്രമണത്തിന് പിന്നിലെന്ന് തൃണമൂൽ ആരോപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുനിൽ ഘോഷ് ആരോപണം തളളി. സംഭവം സിബിഐ അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയനും യുവാവുമായ സത്യജിത് ബിശ്വാസ് ഈയടുത്താണ് വിവാഹിതനായത്.

Bjp Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: