scorecardresearch
Latest News

സത്യപാൽ മാലിക്: വിവാദങ്ങളുടെ തോഴൻ

സജീവ രാഷ്ട്രീയ പ്രവർത്തകനാകുമ്പോഴും എന്തും വെട്ടിത്തുറന്നു പറയുന്ന വ്യക്തിയായെന്ന നിലയിലാണ് സത്യപാൽ മാലിക് അറിയപ്പെടുന്നത്. 2017 മുതൽ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് വരെ ജമ്മു കശ്മീരിലും പിന്നീട് ഗോവയിലും മേഘാലയയിലും സേവനമനുഷ്ഠിച്ചു. 2017 മുതൽ ഔദ്യോഗിക ജീവിത കാലത്ത് കേന്ദ്രത്തിന് തലവേദന സൃഷ്ടിച്ചിരുന്നു.

Satya Pal Malik

“ദ വയറി”ന് നൽകിയ അഭിമുഖത്തിൽ അഴിമതിക്കും 2019 ലെ പുൽവാമ ആക്രമണത്തിനും മോദി സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് വിവാദങ്ങൾ പുത്തരിയല്ല. സജീവ രാഷ്ട്രീയത്തിലുള്ളപ്പോൾ തന്നെ നിലപാടുകൾ വെട്ടിത്തുറന്നുപറയുന്നതുവഴി ശ്രദ്ധേയനാണ് അദ്ദേഹം. 2017 മുതൽ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് വരെ ജമ്മു കശ്മീരിലും പിന്നീട് ഗോവയിലും മേഘാലയയിലും സേവനമനുഷ്ഠിച്ചു. 2017 മുതൽ ഗവർണർ പദവി വഹിച്ച കാലഘട്ടത്തിൽ അദ്ദേഹം  കേന്ദ്രത്തിന് തലവേദന സൃഷ്ടിച്ചിരുന്നു.

• ബിഹാർ ഗവർണറായി, 2017-ലാണ് അദ്ദേഹം ചുമതലയേറ്റത്, സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയക്കാരും ബിഎഡ് കോളേജുകൾ സ്വന്തമാക്കിയെന്ന് മാലിക് ആരോപിച്ചു.

• ജമ്മു കശ്മീർ ഗവർണറായിരിക്കെ മാലിക് 2018 നവംബറിൽ  നിയമസഭ പിരിച്ചുവിട്ടു താൻ ഡൽഹിയിലേക്ക് (മോദി സർക്കാർ) നോക്കിയിരുന്നെങ്കിൽ സജാദ് ലോണിന്റെ നേതൃത്വത്തിൽ ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കേണ്ടി  വരുമായിരുന്നുവെന്ന് മാലിക് പറഞ്ഞു, ചരിത്രവും തന്നെ “സത്യസന്ധതയില്ലാത്ത മനുഷ്യൻ” ആയി ഓർക്കുമായിരുന്നു.

• ഗ്വാളിയോർ സർവ്വകലാശാലയിലെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “അതിനാൽ ഞാൻ ഈ വിഷയം എക്കാലത്തേക്കുമായി അവസാനിപ്പിച്ചു. എന്നെ അധിക്ഷേപിക്കുന്നവർ അത് തുടരും, പക്ഷേ ഞാൻ ചെയ്തത് ശരിയാണെന്ന് എനിക്ക് ബോധ്യമുണ്ട്.

• 2019 ജനുവരി ഏഴിന്, ജമ്മു കശ്മീരിന്റെ  പ്രത്യേക പദവി എടുത്തുകളയുന്നതിന് മാസങ്ങൾക്ക് മുമ്പ്, സംസ്ഥാനത്ത് എല്ലാം സുഗമമായി നടക്കുന്നുവെന്ന് ഗവർണർ ആയിരുന്ന  മാലിക് അഭിപ്രായപ്പെട്ടു. പട്‌നയിൽ ഒരു ദിവസം നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണം കശ്മീരിൽ ഒരാഴ്ചയ്ക്കുള്ളിൽ നടന്ന മരണത്തിന് തുല്യമാണ്. അന്ന് ബിഹാർ ഭരിച്ചത് ബിജെപി-ജെഡിയു സഖ്യമായിരുന്നു.

• 2019 ജൂലൈയിൽ ജമ്മുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേ,  മാലിക്, അഴിമതിക്കാരെ കൊല്ലാൻ തീവ്രവാദികളോട് ആഹ്വാനം ചെയ്തു. “തോക്കുകളുള്ള ആൺകുട്ടികൾ നിരായുധരായ ആളുകളെ അനാവശ്യമായി കൊല്ലുകയാണ്… നിങ്ങളുടെ രാജ്യത്തിന്റെയും കശ്മീരിന്റെയും സമ്പത്ത് കൊള്ളയടിച്ചവരെ കൊല്ലുക,” അദ്ദേഹം പറഞ്ഞു

• ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശമായി രണ്ട് മാസത്തിന് ശേഷം, അതിൽ നിന്ന് ലഡാക്ക് വിഭജിച്ചു, മാലിക്കിനെ ഗോവയുടെ ഗവർണറായി  നിയമിച്ചു.

•  2020 മാർച്ചിൽ, പടിഞ്ഞാറൻ യുപിയിലെ ബാഗ്പട്ടിൽ നടന്ന ഒരു പൊതുയോഗത്തിൽ, ഗവർണർമാർക്ക് പണിയൊന്നുമില്ലെന്നും കശ്മീരിലെ ഗവർണർമാർ പ്രധാനമായും മദ്യപിക്കുകയും ഗോൾഫ് കളിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

• അതേ മാസം അവസാനം, ഗോവയിൽ സംസാരിക്കുമ്പോൾ, ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഒരു ദിവസം മുമ്പ്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞാൽ 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുമെന്ന് അന്നത്തെ ചീഫ് സെക്രട്ടറിയിൽ നിന്ന് തനിക്ക് ഒരു ഫോണ്‍ കോൾ വന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

• ആ വർഷം ജൂലൈയോടെ, ഗോവയിലെ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിനെതിരെ അദ്ദേഹം സംസാരിക്കാൻ തുടങ്ങിയിരുന്നു, കൂടാതെ കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയിൽ സർക്കാരിനെ വിമർശിക്കുകയും ചെയ്തു. 2020 ഓഗസ്റ്റിൽ മാലിക്കിനെ മേഘാലയ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി.

• 2021 ഒക്ടോബറിൽ, ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിൽ, കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യത്തിൽ സാവന്ത് സർക്കാർ തന്നെ ഇരുട്ടിൽ നിർത്തിയെന്നും, കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് വരുന്ന രാജ്ഭവൻ ജീവനക്കാരെ തനിക്ക് ആശ്രയിക്കേണ്ടി വന്നെന്നും മാലിക് ആരോപിച്ചു.

• സാവന്ത് സർക്കാരിൽ വൻതോതിലുള്ള അഴിമതി നടന്നതായി അദ്ദേഹം ആരോപിച്ചു, ഇത് അറിയിച്ചതിനാണ്  തന്നെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. “ഞാനൊരു ലോഹ്യയിസ്റ്റാണ്, ചരൺ സിങ്ങിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് അഴിമതി പൊറുക്കാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു, വീടുതോറുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെക്കുറിച്ച് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. .

• മാലിക് മേഘാലയ ഗവർണറായിരിക്കെ, കശ്മീരിൽ സിവിലിയന്മാരെ ലക്ഷ്യമിട്ട് തീവ്രവാദികൾ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ , തന്റെ കാലത്ത് ഇങ്ങനെ സംഭവിച്ചിട്ടില്ലെന്ന് മാലിക് പറഞ്ഞു, കൂടാതെ ഒരു ആർഎസ്എസ് ഭാരവാഹി ജമ്മു കശ്മീരിൽ അഴിമതി നടത്തിയെന്ന് ആരോപിച്ചു.

• “ജമ്മു കശ്മീരിൽ വച്ച് രണ്ട് ഫയലുകൾ എന്റെ മുന്നിലെത്തി. അതിലൊന്ന് അംബാനിയുടെയും മറ്റൊന്ന് മുതിർന്ന ആർ എസ് എസ് ഭരാവഹിയുടേയുമായിരുന്നു. ഇത് തട്ടിപ്പ് ഫയലുകളാണെന്ന് സെക്രട്ടറിമാരിലൊരാൾ എന്നോട് പറഞ്ഞു, എന്നാൽ രണ്ട് ഇടപാടുകളിലും എനിക്ക് 150 കോടി രൂപ വീതം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ അഞ്ച് കുർത്തകളുമായി വന്നിരിക്കുന്നു, ഞാൻ അതുമായി മടങ്ങി പോകും’ എന്ന് പറഞ്ഞ് ഞാൻ ഓഫർ നിരസിച്ചു, ”മാലിക് പറഞ്ഞു.

• പ്രസംഗം വലിയ വിവാദം സൃഷ്ടിച്ചു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ പിന്നീട് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ഒന്നിലധികം തിരച്ചിൽ നടത്തുകയും മാലിക് ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

• 2021 ഫെബ്രുവരിയോടെ, മാലിക് കേന്ദ്രത്തെ പരസ്യമായി വിമർശിച്ചു. ആ മാസം, ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, 2020 നവംബർ മുതൽ നിലവിലുള്ള മൂന്ന് തർക്കവിഷയമായ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള  പ്രതിഷേധങ്ങൾ  സർക്കാർ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ  മാലിക് സംസാരിച്ചു.

• ‘കർഷകരെ അപമാനിച്ച് തിരിച്ചയക്കാനാകില്ല. അവരെ അവഹേളിച്ച്  പ്രതിഷേധത്തിൽ നിന്ന് തിരിച്ചയക്കാനാവില്ല. നിങ്ങൾ അവരുമായി  സംഭാഷണത്തിന് തയ്യാറാവണം, ”മാലിക് പറഞ്ഞു.

• ഒരു മാസത്തിന് ശേഷം, ബാഗ്പത്തിലെ ഒരു സമ്മേളനത്തിൽ മാലിക് ഈ വിഷയം പരസ്യമായി ഉന്നയിച്ചു, ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് ശേഷം സിഖുകാരുടെ ഭാഗത്തുനിന്നും ഉണ്ടായ തരത്തില്ലുള്ള തിരിച്ചടി ഉണ്ടായേക്കാമെന്ന് നിർദ്ദേശിച്ചു.

• 2021 നവംബറിൽ ജയ്പൂരിൽ നടന്ന ആഗോള ജാട്ട് സമ്മേളനത്തെ  അഭിസംബോധന ചെയ്ത് മാലിക് പറഞ്ഞു, “600 പേർ രക്തസാക്ഷിത്വം വരിച്ച ഇത്രയും വലിയ പ്രതിഷേധം രാജ്യം കണ്ടിട്ടില്ല. ഒരു മൃഗം ചത്താലും ഡൽഹി നേതാക്കൾ അനുശോചന സന്ദേശം പുറപ്പെടുവിക്കുന്നു. എന്നാൽ 600 കർഷകരുടെ മരണത്തിന്മേൽ ഒരു  പ്രമേയവും പാസാക്കിയിട്ടില്ല.

• 2022 ജനുവരിയിൽ പടിഞ്ഞാറൻ യുപിയിലെ ദാദ്രിയിൽ നടത്തിയ പ്രസംഗത്തിൽ മാലിക് പ്രധാനമന്ത്രിയെ വിമർശിച്ചു. “കർഷക പ്രശ്നം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ കാണാൻ പോയി, കൂടിക്കാഴ്ച തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ  ഞങ്ങൾ    വഴക്കിട്ട്. അദ്ദേഹം വളരെ ഔദ്ധത്യത്തോടെ പെരുമാറി. നമ്മുടെ സ്വന്തം (കർഷകർ) 500 പേർ മരിച്ചുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ, ‘അവർ എനിക്ക് വേണ്ടിയാണോ മരിച്ചത്’ എന്ന് അദ്ദേഹം ചോദിച്ചു,” ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പിൽ അദ്ദേഹം പറയുന്നത് കേട്ടു.

• 2022 സെപ്തംബറിൽ, റോഹ്തക്കിലെ ഒരു സാമൂഹിക കൂട്ടായ്മയിൽ സംസാരിക്കുന്നതിനിടയിൽ മാലിക് നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നുവത്രേ.    ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മോദി “തങ്കം പോലെയായിരുന്നു”, എന്നാൽ ഡൽഹിയിൽ വന്നതിന് ശേഷം അത് മാറിയെന്ന് അദ്ദേഹം പറഞ്ഞതായി ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

• 2022 ഒക്ടോബറിൽ, മേഘാലയ ഗവർണറുടെ കാലാവധി അവസാനിച്ചു, അതിന് ശേഷം മാലിക് യുപിയിലെ ബുലന്ദ്ഷഹറിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ, സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്നിപഥ് പദ്ധതിയെ വിമർശിച്ചു.  സർക്കാർ യുവാക്കളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നതെന്ന് മാലിക് പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട്  ചെയ്തു. 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Satya pal malik in and out of raj bhavan but never far from controversy