/indian-express-malayalam/media/media_files/uploads/2022/08/Arif.jpg)
ന്യൂഡൽഹി: സല്‍മാന്‍ റുഷ്ദിയുടെ വിവാദ പുസ്തകമായ സാത്താനിക് വേഴ്സ്‌സസ് 1988ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നിരോധിച്ചത് ഷാ ബാനു വിധി മറികടക്കാനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സല്‍മാന്‍ റുഷ്ദിക്കെതിരെ ഇറാന്‍ ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷത്തിന് ശേഷം നടന്ന ആക്രമണം അപലപനീയമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
അക്രമിയുടെ പൂര്‍വകാലത്തെക്കുറിച്ച് നമുക്കറിയില്ല, എന്നാല്‍ ആക്രമണത്തിന് ഫത്വയുമായി എന്തെങ്കിലും ബന്ധമുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. പരിഷ്‌കൃത സമൂഹത്തില്‍ അക്രമത്തിനോ നിയമം കൈയിലെടുക്കാനോ ഇടമില്ലെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മതനിന്ദയുടെ പേരില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമ പ്രവണത അപലപനീയമാണ്. ഇതിന് 1980-കളുടെ രണ്ടാം പകുതിയില്‍ നടന്ന മൂന്ന് സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തി ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ രാജീവ്ഗാന്ധി സര്‍ക്കാരിന്റെ തീരുമാനം, ബാബറി മസ്ജിദിന്റെ പൂട്ട് തുറക്കാനുള്ള തീരുമാനം, റുഷ്ദിയുടെ 'സാത്താനിക് വേഴ്സിന്റെ നിരോധനവുമായിരുന്നു അത്. ഷാ ബാനോ വിധിയെ അസാധുവാക്കിയ തീരുമാനത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്ന് രാജിവച്ചതിനെ കുറിച്ചുമുള്ള ചോദ്യത്തിന് ഈ സംഭവങ്ങളെക്കുറിച്ച് ഞാന്‍ വിശദമായി എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും ലോകത്ത് ആദ്യമായി പുസ്തകം നിരോധിച്ച രാജ്യം ഇന്ത്യയാണെന്നത് കൗതുകകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നീക്കത്തിനെതിരെ അടുത്ത ദിവസം പാകിസ്ഥാനില്‍ ഒരു പ്രതിഷേധ മാര്‍ച്ചുണ്ടായി, പക്ഷേ പാകിസ്ഥാനിലെ മുസ്ലീം സര്‍ക്കാര്‍ പുസ്തകം നിരോധിച്ചില്ല. ആദ്യ ദിനം തന്നെ പത്തിലധികം ജീവനുകള്‍ പൊലിയുകയും കോടികളുടെ സ്വത്തുക്കള്‍ കത്തിനശിക്കുകയും ചെയ്തു. പിന്നീട് മുസ്ലീം രാജ്യങ്ങള്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങുകയും ഇറാന്റെ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തു.
ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷം, പാര്‍ലമെന്റില്‍ എന്റെ ചോദ്യത്തിന് മറുപടിയായി, നിരോധനത്തിന് ശേഷം പുസ്തകത്തിന്റെ ഒരു കോപ്പി പോലും പിടിച്ചെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. നിരോധനത്തിന് ശേഷം പുസ്തകത്തിന് റെക്കോഡ് വില്‍പ്പനയാണ് ഉണ്ടായത്.
ഷാ ബാനു വിധി മറികടക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സയ്യിദ് ഷഹാബുദ്ദീന്‍ നിരോധനം ആവശ്യപ്പെട്ട് രാജീവ് ഗാന്ധിക്ക് കത്തെഴുതിയ ആളായിരുന്നു എന്നതും രസകരമാണ്. താന്‍ വ്യക്തിപരമായി പുസ്തകം വായിച്ചിട്ടില്ലെന്നും ചില വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഷഹാബുദ്ദീന്‍ തന്നെ പിന്നീട് സമ്മതിച്ചു അദ്ദേഹം പറഞ്ഞു.
സാത്താനിക് വേഴ്സസ് നിരോധിക്കാന്‍ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചത് വിഭാഗീയ വോട്ട് ബാങ്കുകള്‍ കെട്ടിപ്പടുക്കാന്‍ മാത്രമായിരുന്നു, അതിന്റെ അനന്തരഫലങ്ങള്‍ രാജ്യത്തിന് വിനാശകരമാണെന്ന് തെളിഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു വിശുദ്ധ അവകാശമാണ്, അത് നമ്മുടെ മൗലികാവകാശങ്ങളുടെ ഭാഗമാണ്, അത് ഉയര്‍ത്തിപ്പിടിക്കാനുള്ള ഒരു തരത്തിലുള്ള ദേശീയ പ്രതിബദ്ധതയുണ്ട്. അതിലുപരി അത് നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.