ചെന്നൈ: ജയലളിതയുടെ മരണത്തെ തുടർന്ന് തമിഴ്നാട്ടിലെ ആർകെ നഗർ അസംബ്ലി മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ പാർട്ടി സ്ഥാനാർഥിയാകും. വി.കെ.ശശികലയുടെ അനന്തരവനാണ് ദിനകരൻ. ഏപ്രിൽ 12-നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

എഐഎഡിഎംകെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ സമ്മതം കിട്ടിയതായും യോഗത്തില്‍ പ്രഖ്യാപിച്ചു.
ഉപതെരഞ്ഞെടുപ്പിൽ 50,000 മേൽ വോട്ടുകളുടെ ഭൂരിപക്ഷത്തിന് താൻ വിജയിക്കുമെന്ന് ദിനകരൻ അവകാശവാദം ഉന്നയിച്ചു. മാർച്ച് 23ന് ദിനകരൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

പാർട്ടി ചിഹ്നമായ രണ്ടില അടയാളത്തിലാകും താൻ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. ജയലളിത തുടക്കമിട്ട വികസന പദ്ധതികള്‍ മണ്ഡലത്തില്‍ താന്‍ പൂര്‍ത്തീകരിക്കും. ഡിഎംകെ ഒഴികെയുള്ള എല്ലാ പാര്‍ട്ടികളോടും പിന്തുണ തേടുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ