ചെന്നൈ: രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നതായി പ്രഖ്യാപിച്ച് വികെ ശശികല. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേയാണ് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികലയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
സഹോദരങ്ങളെപ്പോലെ പ്രവർത്തിക്കണമെന്നും ജയലളിതയുടെ “സുവർണ്ണ ഭരണം തുടരുന്നു” എന്ന് ഉറപ്പാക്കണമെന്നും “അമ്മയുടെ യഥാർത്ഥ പിന്തുണക്കാരോട്” അഭ്യർത്ഥിക്കുകയാണെന്ന് ശശികല പറഞ്ഞു.
“ഞാൻ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ദൈവമായി ഞാൻ കരുതുന്ന എന്റെ സഹോദരി പുരട്ച്ചി തലൈവിയോട് (ജയലളിത), അമ്മയുടെ സുവർണ്ണനിയമം സ്ഥാപിക്കാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും ചെയ്യും,” അവർ പ്രസ്താവനയിൽ പറഞ്ഞു.
Read More: അമിത് ഷായുമായി സീറ്റ് വിഭജന ചർച്ചകൾ നടത്തി എഐഎഡിഎംകെ
ഏപ്രിൽ 6 ലെ തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ പ്രവർത്തിക്കാനും “പൊതുശത്രു” ഡിഎംകെ അധികാരത്തിലേറുന്നത് തടയാനും ജയലളിതയുടെ “യഥാർത്ഥ പിന്തുണക്കാരോട്” അവർ അഭ്യർത്ഥിച്ചു. ജയലളിതയെ അധികാരത്തിലേറുന്നതിൽ നിന്ന് തടഞ്ഞ ദുഷ്ടശക്തിയാണ് ഡിഎംകെയെന്നും അവർ പറഞ്ഞു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നാലുവർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയായതിനെത്തുടർന്ന് ബെംഗളൂരു ജയിലിൽ നിന്ന് മോചിതനായ ശശികല തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സജീവ രാഷ്ട്രീയത്തിൽ ഏർപ്പെടാനുള്ള ആഗ്രഹം ശശികല കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.