Latest News

പനീർശെൽവം പാർട്ടിക്കെതെിരെ ഗൂഢാലോചന നടത്തുന്നു, നിർബന്ധിപ്പിച്ച് രാജിവയ്പിച്ചിട്ടില്ല: ശശികല

പാർട്ടിയുടെ കെട്ടുറപ്പ് തകർക്കാൻ ആർക്കും കഴിയില്ല. അതിനു ആരെയും അനുവദിക്കില്ല.

sasikala

ചെന്നൈ: പനീർശെൽവത്തെ നിർബന്ധിപ്പിച്ച് രാജിവയ്പിച്ചിട്ടില്ലെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല. ഡിഎംകെയുമായി ചേർന്ന് പാർട്ടിയെ നശിപ്പിക്കാൻ പനീർശെൽവം ശ്രമിക്കുന്നു. പനീർശെൽവം പാർട്ടിക്കെതെിരെ ഗൂഢാലോചന നടത്തുന്നു. മുഖ്യമന്ത്രിയാകാൻ നേരത്തെതന്നെ പനീർശെൽവം അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. പനീർശെൽവം ഇത്രയും നാൾ മിണ്ടാതിരുന്നത് എന്തുകൊണ്ടാണെന്നും ശശികല വാർത്താസമ്മേളനത്തിൽ ചോദിച്ചു.

പാർട്ടിയുടെ കെട്ടുറപ്പ് തകർക്കാൻ ആർക്കും കഴിയില്ല. അതിനു ആരെയും അനുവദിക്കില്ല. പാർട്ടിയുടെ ഐക്യം തകർക്കാൻ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും അവർ പറഞ്ഞു.

ഇന്നലെ ശശികലയ്ക്കെതിരെ വിമർശനങ്ങളുമായി പനീർശെൽവം രംഗത്തെത്തിയിരുന്നു. തന്നെ നിർബന്ധിപ്പിച്ച് രാജിവയ്പിച്ചതാണെന്നും നിയമസഭാ കക്ഷി യോഗം വിളിച്ചത് താനറിയാതെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ശശികല വിളിച്ചുചേർത്ത പാർട്ടി ഉന്നതതല യോഗം പനീർശെൽവത്തെ അണ്ണാ ഡിഎംകെ ട്രഷറർ സ്ഥാനത്തുനിന്നും പുറത്താക്കുകയും ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sasikala press meet paneerselvam making conspiracy against party

Next Story
പാർട്ടിയെ വഞ്ചിച്ചിട്ടില്ല, ജയയുടെ മരണം അന്വേഷിക്കേണ്ടത് സർക്കാരിന്റെ കടമ: പനീർശെൽവം
The moderation of comments is automated and not cleared manually by malayalam.indianexpress.com