ന്യൂഡൽഹി: തമിഴ്നാട്ടിലെ രാഷ്‌ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാൻ ഗവർണർ സി.വിദ്യാസാഗർ റാവു അടിയന്തരമായി തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി പി.ബി.സാവന്ത്. നിമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനായി ഇരുവിഭാഗങ്ങളെയും ഗവർണർ ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവത്തെയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയെയും ഗവർണർ വിളിച്ചുവരുത്തണം. ഇരുവിഭാഗത്തിനും എത്ര എംഎൽഎമാരുടെ പിന്തുണയുണ്ടെന്നു ചോദിക്കണം. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളത് ആർക്കാണോ അവർക്കാദ്യം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണം. ഇരുവരെയും എംഎൽഎമാർക്കൊപ്പം രാജ്ഭവനിൽ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അനധികൃത സ്വത്തു സന്പാദനക്കേസിൽ ശശികലയ്ക്കെതിരായ വിധി ഉടൻ തന്നെ പുറത്തുവരുമെങ്കിൽ ഗവർണർക്ക് കാത്തിരിക്കാം. എന്നാൽ ഒരുപാട് സമയം കാത്തിരിക്കരുത്. വിധി എപ്പോൾ പുറത്തുവരുമെന്നുള്ള കാര്യം ഔദ്യോഗിക മാർഗങ്ങളിലൂടെ ഗവർണർ തിരക്കണം. ശശികല സത്യപ്രതിജ്ഞ ചെയ്യുന്ന അതേ ദിവസമോ പിറ്റേ ദിവസമോ ആണ് വിധി വരുന്നതെങ്കിൽ അവർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വരും. അതൊരിക്കലും സംഭവിക്കാൻ പാടില്ല. സുപ്രീം കോടതി റജിസ്ട്രാർ ജനറൽ മുഖേനയോ അല്ലെങ്കിൽ സുപ്രീകോടതി ചീഫ് ജസ്റ്റിനോട് സംസാരിച്ച് വിധി പുറപ്പെടുവിക്കുന്ന ദിവസത്തെക്കുറിച്ച് കൃത്യത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

1988 ൽ കർണാടകത്തിൽ അധികാരത്തിലെത്തിലെത്തിയ ജനതാ സർക്കാരിനെ പിരിച്ചുവിടാനുള്ള രാഷ്ട്രപതി തീരുമാനത്തിനെതിരെ മുഖ്യമന്ത്രി എസ്.ആർ.ബൊമ്മൈ നൽകിയ ഹർജിയിൽ വിധി പറഞ്ഞ ഒൻപതംഗ ബെഞ്ചിൽ ഒരാളായിരുന്നു ജസ്പിറ്റിസ് .ബി.സാവന്ത്. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്നായിരുന്നു കർണാടക മുഖ്യമന്ത്രിയായിരുന്ന എസ്.ആര്‍.ബൊമ്മൈയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസ്സില്‍ 1994ല്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ