ന്യൂഡൽഹി: ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി സെന്തിൽകുമാർ നൽകിയ ഹർജി നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് പരിഗണിക്കുന്നത്. അനധികൃത സ്വത്തു സന്പാദന കേസിൽ വിധി വരുന്നതുവരെ ശശികലയെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

അനധികൃത സ്വത്തു സന്പാദനക്കേസിൽ മുഖ്യമന്ത്രിയായതിനുശേഷം ശശികലയെ ശിക്ഷിച്ചാൽ അവർ രാജിവയ്ക്കേണ്ടി വരും. ഇതു തമിഴ്നാട്ടിൽ കലാപമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ പറയുന്നു. കേസിൽ ശശികല അടക്കമുള്ളവരെ വെറുടെ വിട്ടതിനെതിരെ കർണാടക സർക്കാർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

അതേസമയം, ശശികല ഇന്നു വൈകിട്ട് ഗവർണർ സി.വിദ്യാസാഗർ റാവുവിനെ കാണും. 129 മാരുടെ പിന്തുണ തനിക്കുണ്ടെന്നും മന്ത്രിസഭ രൂപീകരിക്കാൻ അനുമതി നൽകണമെന്നുള്ള വാദം ശശികല ഉയർത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook