ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി കെ. പളനിസാമി അധികാരമേറ്റെടുത്തു. നാളെയാണ് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. പളനിസാമിക്ക് തന്റെ ഭൂരിപക്ഷം തെളിയിക്കാൻ 117 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. ഇത് തന്റെ പക്കലുണ്ടെന്നാണ് പളനിസാമിയുടെ അവകാശവാദം.

ഇന്നലെ വൈകിട്ടാണ് പളനിസാമി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുത്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.വിദ്യാസാഗർ റാവുവാണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.

എന്നാൽ പളനിസാമിക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നാൽ പനീർസെൽവത്തിന് വീണ്ടും പ്രതീക്ഷയുണ്ടാകും. പക്ഷേ നിലവിലെ അവസ്ഥയിൽ പനീർസെൽവത്തിന് സ്ഥിതി അനുകൂലമല്ല. ഒ.പനീർസെൽവവും കെ.പാണ്ഡ്യരാജനും ഒഴികെയുള്ള എല്ലാവരും പുതിയ മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്. രണ്ടു മാസത്തിനിടയ്‌ക്ക് തമിഴ്‌നാടിന്റെ മൂന്നാം മുഖ്യമന്ത്രിയാണ് പളനിസാമി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ