/indian-express-malayalam/media/media_files/uploads/2017/02/sasikalasasikala-75961-1.jpg)
ബെഗളൂരു: അനധികൃത സ്വത്ത് കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു പാരപ്പന അഗ്രഹാര ജയിലിൽ അധികൃതർ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നതായി ആരോപണം.
ശശികലയ്‌ക്ക് ജയിൽ ആഹാരത്തിന് പകരം വീട്ടിൽ നിന്ന് പ്രത്യേകം ഭക്ഷണം എത്തിക്കുന്നുവെന്നാണ് സഹതടവുകാർ ആരോപിക്കുന്നത്. കൂടാതെ ജയിൽ തടവുകാരുടെ വേഷമായ വെളള സാരിക്ക് പകരം ചുരിദാറാണ് ശശികല ധരിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്.
ജയിലിലുളള കുനിഞ്ഞു കടക്കേണ്ട പൊക്കം കുറഞ്ഞ ബി ഗേറ്റിന് പകരം ഉദ്യോഗസ്ഥർക്കുളള പാതയാണ് ശശികല ഉപയോഗിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. എന്നാൽ ഇത്തരം ഇളവുകൾ ജയിലിൽ ചിലർക്ക് നൽകിയിട്ടുണ്ടെന്നും ഇതിൽ അസ്വാഭിവികമായി ഒന്നുമില്ലെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്.
ജയിലിൽ ശശികല ആത്മകഥയെഴുതുകയാണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.