scorecardresearch

ശശികല കീഴടങ്ങിയേക്കും എന്ന് സൂചന: ഗവർണറുടെ തീരുമാനം ഇന്ന്

റിസോർട്ട് വിട്ടു പോകണമെന്ന പൊലീസിന്റെ ആവശ്യം, അണ്ണാ ഡി.എം.കെ എം.എൽ.എമാർ നിരസിച്ചു

റിസോർട്ട് വിട്ടു പോകണമെന്ന പൊലീസിന്റെ ആവശ്യം, അണ്ണാ ഡി.എം.കെ എം.എൽ.എമാർ നിരസിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sasikala

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതികൂല വിധി വന്നതോടെ കീഴടങ്ങാന്‍ നിര്‍ബന്ധിതയായി വികെ ശശികല ഇന്ന്  കീഴടങ്ങിയേക്കുമെന്ന് സൂചന.

Advertisment

ശശികല കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും  പോയസ് ഗാർഡനിലെത്തി.അതിനു ശേഷമുളള നീക്കമാണ് ഇന്ന് കീഴടങ്ങുക എന്നുളളതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.  നേരത്തെ അണ്ണാ ഡി.എം.കെ എം.എൽ.എ.മാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ തമിഴ്നാട് പൊലീസ് ശ്രമം തുടങ്ങി. റിസോർട്ട് വിട്ടു പോകണമെന്ന പൊലീസിന്റെ ആവശ്യം, അണ്ണാ ഡി.എം.കെ എം.എൽ.എമാർ നിരസിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി.

റിസോർട്ട് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി റിസോർട്ടിലേക്കുള്ള വൈദ്യുതി ബന്ധം പൊലീസ് വിച്ഛേദിച്ചു. ശശികലയ്ക്കെതിരായ വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന ഗോൾഡൻ ബേ റിസോർട്ടിനു ചുറ്റും പൊലീസ് കനത്ത സുരക്ഷാ വലയം തീർത്തിരുന്നു. വനിതാ പൊലീസുകാരടക്കം രണ്ടായിരത്തോളം പൊലീസുകാരെയും കമാൻഡോകളെയുമാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്. കൂവത്തൂരിൽ പൊലീസ് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

അണ്ണാ ഡി.എം.കെയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട പളനിസ്വാമി ഗവർണർ വിദ്യാസാഗർ റാവുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പൊതുമരാമത്ത്- തുറമുഖ വകുപ്പ് മന്ത്രിയായ പളനിസ്വാമി 12 അംഗ സംഘത്തിനൊപ്പമാണ് രാജ്ഭവനിലെത്തിയത്. 123 എംഎല്‍എമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതായാണ് വിവരം.

Advertisment

ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സർക്കാരുണ്ടാക്കാനുള്ള അവകാശവാദം പളനിസ്വാമി ഉന്നയിച്ചു. ഭൂരിപക്ഷം എം.എൽ.എ.മാരും തനിക്കൊപ്പമാണെന്നതിനുള്ള കത്തും ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു. പനീര്‍ശെല്‍വത്തെ വിശ്വാസവോട്ട് തേടാന്‍ അനുവദിക്കരുതെന്നും പളനിസ്വാമി ആവശ്യപ്പെട്ടു.

കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന എം.എൽ.എമാർ യോഗം ചേർന്നാണ് എടപ്പാടിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും ശശികല പക്ഷം അറിയിച്ചു. കൂവത്തൂരില ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

Panneerselvam Supreme Court Vk Sasikala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: