ചെ​ന്നൈ: ശശികലയേയും ബന്ധുക്കളേയും അ​ണ്ണാ ഡി​.എം.​കെ​.യി​ൽ​ നി​ന്നും പു​റ​ത്താ​ക്കി​യ​ത് ധ​ർ​മ്മ യു​ദ്ധ​ത്തി​ലെ ആ​ദ്യ വിജ​യ​മാണെന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർശെൽ​വം. ല​ക്ഷ​ക്ക​ണ​ക്കാ​യ അ​ണി​ക​ളു​ടെ ആ​ഗ്ര​ഹം മാനിച്ച് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ പുരോഗമിക്കു​ക​യാ​ണ്. ഉടൻ തന്നെ പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു തീർ​ക്കു​മെ​ന്നും പ​നീ​ർശെൽ​വം വ്യക്തമാക്കി.

ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ക​ല​യെ​യും ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി.​വി. ദി​ന​ക​ര​നെ​യും അ​ണ്ണാ ഡി​എം​കെ​യി​ൽ​നി​ന്നും പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മന്ത്രിസഭയിലെ 20 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ദി​ന​ക​ര​ന്‍റേ​യും കു​ടും​ബ​ത്തി​ന്‍റേ​യും സ്വാ​ധീ​നം പാ​ർ​ട്ടി​യി​ൽ ഇ​ല്ലാ​താ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്ന് ധ​ന​മ​ന്ത്രി ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

ശശികലയും കുടുംബവും നേതൃത്വം നൽകുന്ന പാർട്ടിയിലേക്ക് താൻ വരില്ലെന്ന വ്യക്തമായ സൂചന ഒപിഎസ് നൽകിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നേതാക്കളെ നയിച്ചത്. എഐഎഡിഎംകെ ഒരു കുടുംബത്തിന്റെ കൈയ്യിലേക്ക് മാത്രമായി ഒതുങ്ങുന്നതിനെ വിമർശിച്ച പനീർശെൽവം, ശശികലയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ദിനകരനെ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയാൽ മാത്രമേ താൻ പാർട്ടിയിലേക്ക് മടങ്ങിവരൂ എന്ന നിലപാട് അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ