/indian-express-malayalam/media/media_files/uploads/2017/02/sasikala11.jpg)
ചെന്നൈ: അനധികൃത സ്വത്ത് സന്പാദനക്കേസിൽ സുപ്രീംകോടതി വിധി ശശികലയ്ക്ക് തിരിച്ചടിയായതോടെ തമിഴ്നാട്ടിലെങ്ങും ഒ.പനീർസെൽവം അനുകൂലികളുടെ ആഹ്ലാദപ്രകടനം. ശശികല ശിക്ഷിക്കപ്പെട്ടുവെന്നും തമിഴ്‌നാട് രക്ഷപ്പെട്ടുവെന്നും കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം വിധിക്കു പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിധി കേട്ട് ശശികല പൊട്ടിക്കരഞ്ഞതായാണ് റിപ്പോർട്ടുകൾ.
Read More: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയ്ക്ക് തിരിച്ചടി; നാലു വർഷം തടവ്, 10 കോടി രൂപ പിഴ
സുപ്രീം കോടതി വിധി തിരിച്ചടിയായതോടെ മുഖ്യമന്ത്രി പദവിയിലെത്താനുള്ള ശശികലയുടെ മോഹവും തകർന്നിരിക്കുകയാണ്. ശശികലയ്ക്ക് ഇനി 10 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല. മാത്രമല്ല, നാലാഴ്ചയ്ക്കകം ബെംഗളൂരു കോടതി മുൻപാകെ കീഴടങ്ങുകയും വേണം. വിധി തിരിച്ചടിയായതോടെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കി പിന്നിൽനിന്നു ഭരിക്കാനായിരിക്കും ശശികല ഇനി ശ്രമിക്കുമെന്നാണ് സൂചന. എന്നാൽ ഇതിനെ എത്ര എംഎൽഎമാർ പിന്തുണയ്ക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. കൂവത്തൂരിൽ എംഎൽഎമാർ താമസിക്കുന്ന റിസോർട്ടിലാണ് ശശികല ഇപ്പോഴുള്ളത്.
Read More: അനധികൃത സ്വത്ത് സമ്പാദന കേസ്: നാൾ വഴികളും ശശികലയുടെ ഭാവിയും
അതേസമയം, കൂടുതൽ എഎൽഎമാർ പനീർസെൽവം പക്ഷത്തേക്ക് പോകുമെന്നാണ് വിലയിരുത്തലുകൾ. ഇതു ശശികലയ്ക്ക് വീണ്ടും തിരിച്ചടിയായേക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.