ചെന്നൈ: ജയലളിതയുടെ ഉറ്റതോഴിയും നിലവിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ ശശികല തമിഴ്നാടിന്റെ മുഖ്യമന്ത്രിയായേക്കും. ഈ മാസം 9 നോ 12 നോ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് സൂചന. നാളെ നടക്കുന്ന എഐഎഡിഎംകെ എംഎൽഎമാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച നിർണായക തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.

യോഗത്തിൽ ശശികലയെ മുഖ്യമന്ത്രിയാക്കുന്ന പ്രമേയം പാസാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനുശേഷം നിലവിലെ മുഖ്യമന്ത്രി ഒ.പനീർസെൽവം രാജി വച്ച് ശശികലയ്ക് വഴിമാറിക്കൊടുക്കുമെന്നുമാണ് ചില വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ ദിവസം ജയലളിതയുടെ വിശ്വസ്‌തരായിരുന്ന മലയാളിയായ ഷീലാ ബാലകൃഷ്ണൻ, പ്രിൻസിപ്പൽ സെക്രട്ടറി വെങ്കിട്ട് രാമൻ, അഡീഷണൽ സെക്രട്ടറി എ.രാമലിംഗം തുടങ്ങീ മുന്ന് ഐഎഎസ് ഉദ്യോഗസഥർ കഴിഞ്ഞ ദിവസം ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. ഇത് തമിഴ്‌നാടിൽ വരാൻ പേകുന്ന രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ