ചെന്നൈ: ശശികലയ്ക്കെതിരായ അനധികൃത സ്വത്ത് സന്പാദനക്കേസിൽ സുപ്രീംകോടതി വിധി ചൊവ്വാഴ്ച്ച രാവിലെ ഉണ്ടാകും. രാവിലെ 10.30ഓടെയാണ് വിധി പ്രസ്താവിക്കുക. വിധി ഇന്നത്തെ കേസ് പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന അറിയിപ്പ് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ്ഉണ്ടായത്.

വിധി ശശികലയ്ക്ക് എതിരായാൽ മുഖ്യമന്ത്രി പദത്തിലെത്താനുളള ശശികലയുടെ മോഹം നടക്കില്ല. അങ്ങനെയെങ്കിൽ തന്റെ വിശ്വസ്തരായ ആരെയെങ്കിലും ശശികല മുഖ്യമന്ത്രിയാക്കിയേക്കും. അതേസമയം, തനിക്കെതിരയ കേസിലെ വിധിയും രാഷ്ട്രീയ പ്രതിസന്ധിയും തമ്മിൽ ബന്ധമില്ലെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു.

Read More: സുപ്രീം കോടതി ഉത്തരവ് ചെന്നൈയിലെ അധികാരപോരാട്ടത്തിന്റെ വിധി എഴുതുന്നത് എന്തുകൊണ്ട്?

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരവേ നിയമസഭ വിളിക്കാൻ ഗവർണർ സി.വിദ്യാസാഗർ റാവുവിനു അറ്റോർണി ജനറൽ നിയമോപദേശം നൽകി. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ശശികല പക്ഷത്തിനും ഒ.പനീർസെൽവം പക്ഷത്തിനും അവസരം നൽകണമെന്നും നിയമോപദേശം നൽകിയിട്ടുണ്ട്.

Read More: സുപ്രീകോടതി വിധിക്കായി കാത്തിരിക്കാം; പക്ഷേ തീരുമാനം ഉടൻ വേണം: സുപ്രീംകോടതി മുൻ ജഡ്ജി

അതിനിടെ, തുടർച്ചയായ മൂന്നാം ദിവസവും ശശികല മഹബലിപുരം കൂവത്തൂരിലെ റിസോർട്ടിലെത്തി എംഎൽഎമാരെ കണ്ടു. തന്റെ പക്ഷത്തുനിന്നും കൂടുതൽ പേർ പനീർസെൽവം പക്ഷത്തേക്ക് പോകുന്നത് തടയുകയാണ് ശശികലയുടെ നീക്കം. ഗവർണറുടെ തീരുമാനം വൈകുന്നതിനാൽ എംഎൽഎമാർ റിസോർട്ടിൽത്തന്നെ കഴിയുകയാണ്. ഇന്നലെ തനിക്കൊപ്പമുള്ള എംഎൽഎമാരെ ‌മഹാബലിപുരത്തെ റിസോർട്ടിൽ മാധ്യമങ്ങൾക്കു മുന്നിൽ ശശികല അണിനിരത്തിയിരുന്നു. വേണമെങ്കിൽ എണ്ണിനോക്കാമെന്നു ശശികല മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ