/indian-express-malayalam/media/media_files/uploads/2017/02/sasikalasasikala-75961-1.jpg)
ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ച് ജലിയിൽ പോകേണ്ടി വന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല ആത്മകഥയെഴുതുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തിൽ എഴുതാൻ ആരംഭിച്ച ആത്മകഥ ശശികല ജയിൽ മോചിതയാകുമ്പോഴേക്കും പൂർത്തിയാകും.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല ഇപ്പോൾ കഴിയുന്നത്.ഇവിടെ പ്രത്യേക സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും ഒഴിവു സമയങ്ങളിൽ എഴുതി പൂർത്തിയാക്കാനാണ് തീരുമാനം. തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ തലപ്പത്തേക്ക് എത്താൻ മോഹിച്ച് അഴിക്കുളളിലാകേണ്ടി വന്ന അവസ്ഥയെക്കുറിച്ചും ജയലളിതയെക്കുറിച്ചും ആത്മകഥയിൽ പരാമർശമുണ്ടാകുമെന്നാണ് കരുതുന്നത്.
ജയിൽ അധികൃതർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തമിഴിൽ എഴുതുന്ന ആത്മകഥ ഒരു പ്രൊഫഷണൽ ഏജൻസിയായിരിക്കും പൂർത്തിയാക്കുക. ജയിൽ ജോലി ചെയ്യണമെന്ന് നിർബന്ധമില്ലാത്തതിനാൽ എഴുതാൻ ധാരാളം സമയം ലഭിക്കും. അനധികൃത സ്വത്തു സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട ശശികലയ്‌ക്ക് നാല് വർഷമാണ് തടവ് വിധിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.