scorecardresearch

ആരും തടഞ്ഞുവച്ചിട്ടില്ല, റിസോർട്ടിൽ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം: അണ്ണാ ഡിഎംകെ എംഎൽഎമാർ

ഇന്നു രാത്രിയിൽതന്ന റിസോർട്ടിൽനിന്നും തിരിച്ചുപോകും. ശശികലയെ ജനറൽ സെക്രട്ടറിയാക്കാനും മുഖ്യമന്ത്രിയാക്കാനും പനീർശെൽവമാണ് മുൻകൈ എടുത്തത്. ഇപ്പോഴത്തെ നിലപാടു മാറ്റത്തിനു കാരണമെന്തെന്ന് അറിയില്ല

ഇന്നു രാത്രിയിൽതന്ന റിസോർട്ടിൽനിന്നും തിരിച്ചുപോകും. ശശികലയെ ജനറൽ സെക്രട്ടറിയാക്കാനും മുഖ്യമന്ത്രിയാക്കാനും പനീർശെൽവമാണ് മുൻകൈ എടുത്തത്. ഇപ്പോഴത്തെ നിലപാടു മാറ്റത്തിനു കാരണമെന്തെന്ന് അറിയില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
aiadmk, mla

ചെന്നൈ: ആരും തങ്ങളെ തടഞ്ഞുവച്ചിട്ടില്ലെന്നു വെളിപ്പെടുത്തി അണ്ണാ ഡിഎംകെ എംഎൽഎമാർ. മഹാബലിപുരത്തെ റിസോർട്ടിൽ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ്. ആരുടെയെങ്കിലും ഭീഷണിക്കോ സമ്മർദ്ദത്തിനോ വഴങ്ങിയല്ല ഇവിടെ താമസിക്കുന്നത്. 98 എംഎൽഎമാർ ഇവിടെയും ബാക്കിയുള്ളവർ ചെന്നൈയിലുമുണ്ട്. ഇവിടെ ഒരു എംഎൽഎയും നിരാഹാരമിരിക്കുന്നില്ലെന്നും അഞ്ച് എംഎൽഎമാർ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

ഇന്നു രാത്രിയിൽതന്ന റിസോർട്ടിൽനിന്നും തിരിച്ചുപോകും. ശശികലയെ ജനറൽ സെക്രട്ടറിയാക്കാനും മുഖ്യമന്ത്രിയാക്കാനും പനീർശെൽവമാണ് മുൻകൈ എടുത്തത്. ഇപ്പോഴത്തെ നിലപാടു മാറ്റത്തിനു കാരണമെന്തെന്ന് അറിയില്ലെന്നു എംഎൽഎമാരിലൊരാളായ മുരുകുമാരൻ പറഞ്ഞു. തങ്ങൾ തടവിലല്ലെന്ന് മറ്റൊരു എംഎൽഎ കെ.ടി.രാമചന്ദ്രൻ പറഞ്ഞു. ഗവർണർ ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

എംഎൽഎമാരെ ശശികല അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കുന്നില്ലെന്നും കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം ആരോപണം ഉന്നയിച്ചിരുന്നു. മാത്രമല്ല തടവിൽ പാർപ്പിച്ചിരിക്കുന്ന എംഎൽഎമാർ നിരാഹാര സമരത്തിലാണെന്നും പനീർസെൽവം പക്ഷം ആരോപിച്ചിരുന്നു.

Sasikala Tamilnadu Aiadmk O Paneerselvam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: