‘സർക്കാറി’നെ വിടാതെ വിവാദം; ഷോ തടസ്സപ്പെടുത്തി എഐഎഡിഎംകെ പ്രതിഷേധം

തിയേറ്ററുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന വിജയ്‌യുടെ കട്ടൗട്ടുകളും സിനിമ ബാനറുകളും എഐഎഡിഎംകെ പ്രവർത്തകർ നീക്കം ചെയ്തു

ചെന്നൈ: ദളപതി വിജയ്‌യുടെ സർക്കാർ സിനിമയ്ക്കെതിരെ എഐഎഡിഎംകെ പ്രതിഷേധം ശക്തമാക്കിയതോടെ തമിഴ്നാട്ടിൽ പലയിടത്തും ഷോ തടസ്സപ്പെട്ടു. തിയേറ്ററുകൾക്ക് മുന്നിൽ സ്ഥാപിച്ചിരുന്ന വിജയ്‌യുടെ കട്ടൗട്ടുകളും സിനിമ ബാനറുകളും എഐഎഡിഎംകെ പ്രവർത്തകർ നീക്കം ചെയ്തു. ചില തിയേറ്ററുകളിൽ നൈറ്റ് ഷോ റദ്ദാക്കി.

സർക്കാർ സിനിമയിൽ നിലവിലെ ഭരണകക്ഷിയായ എഐഎഡിഎംകെ സർക്കാരിനെ അധിക്ഷേപിക്കുന്ന രംഗങ്ങളുണ്ടെന്നും അത് നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് എഐഎഡിഎംകെ മന്ത്രിമാരും രംഗത്തുവന്നിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്നും സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നു.

നൈറ്റ് ഷോ റദ്ദാക്കിയതായി അറിയിച്ചുളള നോട്ടീസ്

സർക്കാർ സിനിമയിലെ ‘ഒരുവിരൽ പുരട്‌ചി’ എന്നു തുടങ്ങുന്ന ഗാനത്തിലെ ഒരു രംഗമാണ് എഐഡിഎംകെയെ ചൊടിപ്പിച്ചത്. ഈ ഗാനത്തിൽ സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ ഇലക്ട്രോണിക് സാധനങ്ങൾ കത്തിക്കുന്ന ഒരു രംഗമുണ്ട്. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജനങ്ങൾക്ക് സൗജന്യമായി ടിവി, ഫാൻ, മിക്സി എന്നിവയടക്കം നൽകിയിരുന്നു. സിനിമയിലെ ഗാനരംഗത്തിന് ഇതുമായി സാമ്യമുണ്ടെന്നാണ് എഐഎഡിഎംകെ ആരോപണം.

എന്നാല്‍ ചിത്രത്തിലെ വിവാദ രംഗത്തില്‍ മാറ്റം വരുത്താമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിക്കുന്ന കോമളവല്ലി എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട വിവാദ ഡയലോഗ് മ്യൂട്ട് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ യഥാര്‍ത്ഥ പേരാണ് കോമളവല്ലി എന്നത്.

ദീപാവലി റിലീസായാണ് വിജയ് ചിത്രം സർക്കാർ തിയേറ്ററുകളിലെത്തിയത്. കേരളത്തിൽ 408 തി/sറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയത്. ചിത്രം ബോക്സ്ഓഫിസിൽ റെക്കോർഡ് കളക്ഷനാണ് നേടിയിരിക്കുന്നത്. കേരളത്തിൽ ആദ്യദിന കളക്ഷനിൽ ബാഹുബലി 2 വിനെ സർക്കാർ കടത്തിവെട്ടിയെന്നാണ് റിപ്പോർട്ടുകൾ. ആദ്യദിനത്തിൽ 5.45 കോടി രൂപയാണ് ബാഹുബലി 2 വാരിക്കൂട്ടിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sarkar faces aiadmk protest shows disrupted

Next Story
ഷോപ്പിങ്ങിന് കൂടെ പോയില്ല; സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com