/indian-express-malayalam/media/media_files/uploads/2019/03/p-rajagopal.jpg)
ന്യൂഡൽഹി: ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശരവണ ഭവൻ ഗ്രൂപ്പിന്റെ ഉടമ പി.രാജഗോപാലിന്റെ ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവച്ചു. ജൂലൈ 7ന് മുൻപ് രാജഗോപാലിനോട് കീഴടങ്ങാനും കോടതി നിർദേശിച്ചു. 2001 ഒക്ടോബറിൽ ഹോട്ടൽ ജീവനക്കാരനായ പ്രിൻസ് ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ശാന്തകുമാറിന്റെ ഭാര്യയെ വിവാഹം കഴിക്കാനായിരുന്നു കൊലപാതകം.
2004 ൽ പ്രത്യേക കോടതി രാജഗോപാലിനും കൂട്ടുപ്രതികളായ അഞ്ചു പേർക്കും 10 വർഷം കഠിന തടവ് വിധിച്ചിരുന്നു. എന്നാൽ 2009 മദ്രാസ് ഹൈക്കോടതി കരുതിക്കൂട്ടിയുളള കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി രാജഗോപാലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
1990 കളിലായിരുന്നു സംഭവം. ശരവണ ഭവനിലെ മുൻ അസിസ്റ്റന്റ് മാനേജർ രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ വിവാഹം ചെയ്യാൻ രാജഗോപാൽ ആഗ്രഹിച്ചിരുന്നു. ഈ സമയം രാജഗോപാലിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനാണ് രാജഗോപാൽ താൽപര്യപ്പെട്ടത്. പക്ഷേ രാജഗോപാലിന്റെ വിവാഹ അഭ്യർഥന ജീവജ്യോതി നിരസിച്ചു.
Supreme Court upholds conviction & life imprisonment of Sarvana Bhavan group of hotels owner P Rajagopal. He was held guilty of murdering an employee in Oct 2001 to marry his wife. Court asks him to surrender by July 7. @IndianExpress
— Ananthakrishnan G (@axidentaljourno) March 29, 2019
1999 ൽ ജീവജ്യോതി ശരവണ ഭവൻ കമ്പനിയിലെ ജീവനക്കാരനായ ശാന്തകുമാറിനെ വിവാഹം ചെയ്തു. ഇതിനുപിന്നാലെ വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ ഇരുവരെയും ഭീഷണിപ്പെടുത്തി. പക്ഷേ ഇരുവരും വഴങ്ങിയില്ല. 2001 ഒക്ടോബർ ഒന്നിന് രാജഗോപാലിന്റെ ഗുണ്ടകൾ തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി ജീവജ്യോതിയും ശാന്തകുമാറും പൊലീസിൽ പരാതി നൽകി.
ഏതാനും ദിവസങ്ങൾക്കുശേഷം ഒക്ടോബർ 26 ന് ചെന്നൈയിൽനിന്നും ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി. കൊടൈക്കനാലിലേക്കാണ് ശാന്തകുമാറിനെ കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ദിവസം തന്നെ കൊലപ്പെടുത്തുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.