/indian-express-malayalam/media/media_files/uploads/2017/03/santhosh12932572_1219861528068105_5496843490134623938_n-horz.jpg)
തിരുവനന്തപുരം: മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇറോം ശര്‍മ്മിള നേരിട്ട പരാജയത്തിന്റെ നിരാശ പങ്കുവച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇറോം ശര്‍മ്മിള നിങ്ങളാര്‍ക്ക് വേണ്ടിയാണ് സ്വന്തം ജീവിതം കളഞ്ഞതെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
ഉരുക്ക് വനിതയ്ക്ക് നൂറില്‍ താഴെ വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ എന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു. വിഷമിക്കരുത്. ഇതാണ് യാഥാര്‍ത്ഥ്യം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. പണ്ഡിറ്റിന്റെ പോസ്റ്റ് വന്‍പ്രാധാന്യത്തോടെയാണ് സോഷ്യല്‍മീഡിയ ഷെയര്‍ ചെയ്തത്. പോസ്റ്റ് നിരവധി ഗ്രൂപ്പുകളില്‍ ചര്‍ച്ചായാവുകയും ചെയ്തു.
സായുധ സേനാ പ്രത്യേക അധികാര നിയമമായ അഫ്‌സ്പ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷമായി തുടരുകയായിരുന്ന ഐതിഹാസികമായ നിരാഹാര സമരം അവസാനിപ്പിച്ചതിനു ശേഷമാണ് ഇറോം ശർമിള രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. എന്നാൽ തിരഞ്ഞെടുപ്പിൽ കന്നി അങ്കത്തിനിറങ്ങിയ ശർമിളയ്ക്ക് അടിതെറ്റി. ജനങ്ങൾ തന്നെ ഒരിക്കലും കൈവിടില്ലെന്ന അവരുടെ കണക്കുകൂട്ടലുകൾ പിഴച്ചു.
മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രാം ഇബോബി സിങ്ങിനെതിരെ തൗബാൽ മണ്ഡലത്തിൽ മത്സരിച്ച ഇറോം പരാജിതയായി. ഒക്രാം ഇബോബി സിങ് 18,649 വോട്ട് നേടിയപ്പോൾ ഇറോമിന് 90 വോട്ട് മാത്രമാണ് നേടാനായത്.
പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പാർട്ടി രൂപീകരിച്ചാണ് ശർമിള തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനാഭിപ്രായം തേടി ഒറ്റയ്ക്കു സൈക്കിൾ യാത്രയും നടത്തിയിരുന്നു. എന്നാൽ ഉരുക്കു വനിതയുടെ പോരാട്ടങ്ങളൊന്നും തിരഞ്ഞെടുപ്പിൽ ഗുണം നൽകിയില്ല.
ഇനി ഒരിക്കലും തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് ഇറോം ശർമിള പ്രഖ്യാപനം നടത്തി.
രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. സ്വന്തം ജനങ്ങൾ തന്നെ എന്നെ കൈവിട്ടു. തോൽവിയെക്കുറിച്ച് ആത്മപരിശോധന നടത്തുമെന്നും ശർമിള പറഞ്ഞു. മണിപ്പൂരിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതായുളള ഇറോം ശർമിളയുടെ വെളിപ്പെടുത്തൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.