ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഈ 34 കാരിയാണ്

1985 നവംബറിലാണ് സന്നയുടെ ജനനം

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ഖ്യാതി സന്ന മാരിന് സ്വന്തം. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മാരിന് പ്രായം വെറും 34 മാത്രം. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവാണ് സന്ന. അടുത്ത ആഴ്ചയോടെ സന്ന സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കും. ഫിന്‍ലന്‍ഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി കൂടിയാണ് സന്ന മാരിന്‍.

1985 നവംബറിലാണ് സന്നയുടെ ജനനം. 39 കാരിയായ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനേക്കാളും അഞ്ച് വയസ് കുറവാണ് സന്ന മാരിന്. ഇതുവരെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന പദവി ജസീന്തയ്ക്കായിരുന്നു. രാജ്യത്ത് പോസ്റ്റല്‍ സമരം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയായിരുന്ന ആന്റി റിന്ന രാജിവച്ചത്. അതിനുശേഷമാണ് സന്ന മാരിന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

Read Also: രാജീവ് ഗാന്ധിക്കൊപ്പം ഐസ്‌ക്രീം നുണയുന്ന സുന്ദരി; സോണിയ ഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങള്‍

ഫിൻലണ്ടിൽ ഭരണപക്ഷസഖ്യത്തിന്റെ ഭാഗമായ അഞ്ചുപാർട്ടികളെയും നയിക്കുന്നത് സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് മുപ്പത്തിനാലുകാരിയായ സന്ന മരിനാണ്. ഡിസംബർ 13 ന് സന്ന ഫിൻലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കും.

ഇടതുപക്ഷസഖ്യത്തിന്റെ നേതാവ് മുപ്പത്തിരണ്ടുകാരിയായ ലി ആൻഡേഴ്‌സനാണ്. ഗ്രീൻ ലീഗ് എന്ന പാർട്ടിയുടെ നേതൃത്വം മുപ്പത്തിനാലുകാരിയായ മരിയാ ഒഹിസലോസ്ക്കാണ്. അനാ മായാ ഹെൻറിക്‌സനാണ് സ്വീഡിഷ് പാർട്ടിയുടെ നേതാവ്. ഇവർക്ക് 55 വയസാണ്. 32 കാരിയായ കാത്രി കുൽമിനിയാണ് സെന്റർ പാർട്ടിയെ നയിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sanna marin youngest prime minister in world

Next Story
സോണിയ ഗാന്ധിയുടെ ജന്മദിനാഘോഷം: ഉള്ളി വിതരണം ചെയ്‌ത് കോണ്‍ഗ്രസ്, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com