രാജ്യസഭയിൽ ഇരിപ്പിടം മാറ്റിയതിനെതിരേ ശിവസേന എംപി സഞ്ജയ് റാവത്ത്

ഇക്കാര്യം ചൂണ്ടികാട്ടി രാജ്യസഭ അധ്യക്ഷൻ വെങ്കയ നായിഡുവിന് കത്തയക്കുകയും ചെയ്തു

Sanjay Raut, ie malayalam

ന്യൂഡൽഹി: രാജ്യസഭയിൽ തന്റെ ഇരിപ്പിടം മാറ്റിയതിനെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത് രംഗത്ത്. എൻഡിഎയിൽനിന്ന് ശിവസേനയെ ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെന്നു പറഞ്ഞ സഞ്ജയ് റാവത്ത് ഇക്കാര്യം ചൂണ്ടികാട്ടി രാജ്യസഭ അധ്യക്ഷൻ വെങ്കയ നായിഡുവിന് കത്തയച്ചു.

“രാജ്യസഭാ ചേംബറിലെ മൂന്നാം നിരയിൽനിന്ന് അഞ്ചാം നിരയിലേക്ക് എന്നെ മാറ്റിയെന്നറിച്ചപ്പോൾ ആശ്ചര്യപ്പെട്ടുപോയി. ശിവസേനയെ പ്രകോപിപ്പിക്കാനും ഞാങ്ങളുടെ ശബ്ദം അടിച്ചമർത്താനുമുള്ള ചിലരുടെ സ്ഥാപിത താൽപ്പര്യമാണ് ഇതിനു പിന്നിൽ,” സഞ്ജയ് റാവത്ത് പറഞ്ഞു.

ശിവസേന എൻഡിഎ വിട്ടതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരുന്നതിന് മുമ്പുള്ള മനസിലാക്കാൻ പ്രയാസമുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം കർഷകപ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് സംസ്ഥാനത്തെ കർഷകർ. ഈ സാഹചര്യത്തിലാണ് ശരദ് പവാർ മോദിയെ നേരിൽ കണ്ടത്.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി എൻഡിഎയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിൽനിന്ന് ശിവസേന വിട്ടുനിന്നിരുന്നു. എൻഡിഎയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായും അവർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര മന്ത്രിസ്ഥാനമുൾപ്പടെ രാജിവച്ച് എൻസിപിയും കോൺഗ്രസവുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും ശിവസേന നടത്തുന്നതിനിടയിലാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

മൂന്ന് പാർട്ടികൾക്കും സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി എൻഡിഎ വിട്ട ശിവസേനയ്ക്ക് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണ ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല. ശിവസേന പോയതോടെ ബിജെപി സാധ്യതകളും അവസാനിച്ചു. ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റകക്ഷിയായ എൻസിപിക്കും തിരിച്ചടിയായത് ശിവസേനയുമായുള്ള ചർച്ചകൾ തീരുമാനത്തിലെത്താത്തതായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sanjay raut shiv sena rajya sabha seating nda exit

Next Story
പതിനായിരം ആദിവാസികള്‍ക്കെതിരേ രാജ്യദ്രോഹ കേസ്: മനസാക്ഷി ഉലയുന്നില്ലേയെന്ന ചോദ്യമുയർത്തി രാഹുല്‍ ഗാന്ധിrahul gandhi, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express