മുംബൈ: സവര്‍ക്കറെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. സവര്‍ക്കര്‍ രാജ്യത്തിനും മഹാരാഷ്ട്രയ്ക്കും ഒരു പ്രതീകമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
“സവര്‍ക്കറുടെ പേര് രാജ്യത്തിന് അഭിമാനമാണ്. നെഹ്‌റുവിനെ പോലെ, ഗാന്ധിജിയെ പോലെ സവര്‍ക്കറും ഈ രാജ്യത്തിനു വേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചത്. ദയവായി വീര സവർക്കറിനെ അപമാനിക്കരുത്. ബുദ്ധിമാന്മാരായ ആളുകളോട് അധികമായി പറയേണ്ടതില്ല” സഞ്ജയ് റാവത്ത് പറഞ്ഞു. സവർക്കറുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നും റാവത്ത് പറഞ്ഞു.
विर सावरकर हे महाराष्ट्राचेच नव्हे तर देशाचे दैवत आहे.
सावरकर नावात राष्ट्राभिमान आणि स्वाभिमान आहे. नेहरू ,गांधी यांच्या प्रमाणेच सावरकर यांनी स्वातंत्र्यासाठी जीवनाचा होम केला. अशा प्रत्येक दैवताचा सन्मान करायला हवा.इथे तडजोड नाहीत.
जय हिंद— Sanjay Raut (@rautsanjay61) December 14, 2019
‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തോട് മാപ്പ് പറയേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Read Also: ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ്; കോഹ്‌ലിയെയും ധോണിയെയും പിന്നിലാക്കി രോഹിത്
“സത്യസന്ധമായ കാര്യത്തിന് മാപ്പ് പറയാൻ തന്നെ കിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തരിപ്പണമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുയായി അമിത് ഷായുമാണ് മാപ്പ് പറയേണ്ടത്. എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, ഞാൻ രാഹുൽ ഗാന്ധിയാണ്. സത്യം പറഞ്ഞതിന് ഞാനോ കോൺഗ്രസിലെ മറ്റ് നേതാക്കളോ മാപ്പ് പറയില്ല.” രാംലീല മെെതാനത്ത് നടക്കുന്ന ‘ഭാരത് ബച്ചാവോ’ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. അല്ലാതെ രാജ്യത്തിന്റെ ശത്രുക്കളല്ല. എന്നിട്ട്, സ്വയം രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.