ന്യൂഡൽഹി: പുതിയ കേന്ദ്ര വിജിലൻസ് കമ്മീഷണറായി സഞ്ജയ് കോത്താരി സ്ഥാനമേറ്റു. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സെക്രട്ടറിയായി തുടരുന്നതിനിടെയാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ നേതൃത്വത്തിലേക്ക് കോത്താരിയെ നിയമിക്കുന്നത്.

പുതിയ സിവിസിയായി കോത്താരി ഇന്ന് സ്ഥാനമേറ്റതായി രാഷ്ട്രപതി ഭവനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഇന്ന് രാവിലെ 10.30നു നടന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു.

Also Read: ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം വിവിധ സംസ്ഥാനങ്ങളിലേക്ക്

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്ര മന്ത്രിമാരും പങ്കെടുത്തു. കോവിഡ്-19 സാമൂഹിക അകല നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

1978 ബാച്ച് ഹരിയാന കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് കോത്താരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി രണ്ടു മാസം മുൻപാണ് കോത്താരിയെ കേന്ദ്ര വിജിലൻസ് കമ്മീഷണർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

Also Read: കോവിഡ്-19: പിപിഇ കിറ്റിന്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിച്ച് ഡോക്ടർമാർ; അന്വേഷണത്തിന് നിർദേശം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook