ന്യൂഡൽഹി: സ്ത്രീകൾ ആർത്തവ കാലത്ത് ഉപയോഗിക്കുന്ന സാനിറ്ററി നാപ്‌കിന് ഏർപ്പെടുത്തിയിരുന്ന 12 ശതമാനം ഗുഡ്‌സ് ആന്റ് സർവ്വീസ് ടാക്‌സ് ഒഴിവാക്കി. ജിഎസ്ടി കൗണ്‍സിലിന്റെ 28-ാം യോഗത്തിലാണ് നിര്‍ണായകമായ ഈ തീരുമാനം.

സാനിറ്ററി പാഡുകള്‍ക്ക് ജിഎസ്ടി ഈടാക്കുന്നതിനെതിരെ വലിയ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.മുളയുല്‍പന്നങ്ങള്‍ക്ക് ഈടാക്കായിരുന്ന 12 ശതമാനം ജിഎസ്ടി നികുതിയും ഒഴിവാക്കി. ഫ്രിഡ്‌ജ്, ടിവി തുടങ്ങിയ ഉല്‍പന്നങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനും ഇന്ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

പെയിന്റ് ഉൽപ്പന്നങ്ങളുടെ നികുതി നിലവിലെ 28 ശതമാനത്തിൽ നിന്ന് 18 ആക്കി കുറച്ചു. ഇതോടൊപ്പം 66 ഇഞ്ച് വരെ സ്ക്രീൻ വലിപ്പമുളള ടിവിക്കും നികുതി 28 ശതമാനത്തിൽ നിന്ന് 18 ആക്കി കുറച്ചു. ഇതോടൊപ്പം ഫ്രിഡ്‌ജിനും നികുതിയിൽ കുറവുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ