ന്യൂഡൽഹി: കേരളത്തിലെ കൃഷി മന്ത്രിയും സി പി ഐ സംസ്ഥാന നേതാവുമായ വി എസ് സുനിൽ കുമാറിനെ ആർ എസ് എസ്സുകാർ തങ്ങളുടെ കാര്യവാഹക് ആണെന്ന് പ്രചരിപ്പിക്കുന്നുവെന്നും നാണം കെട്ട നുണ പ്രചാരണം അവസാനിപ്പിക്കണമെന്നും സി പി ഐ.

കേരളം പ്രളയ ദുരന്തത്തിൽപ്പെട്ട സമയത്ത് സിപി ഐ നേതാവു കൂടിയായ മന്ത്രി സുനിൽ കുമാർ നടത്തുന്ന പ്രവർത്തനത്തിന്റെ പടം വച്ച് സുനിൽകുമാർ കേരളത്തിലെ ആർ എസ് എസ് കാര്യവാഹക് ആണെന്ന് പറഞ്ഞ് ആർ​എസ് എസ്സുകാർ പ്രചാരണം നടത്തിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സിപി ഐയുടെ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന നേതാവിന്റെ പടം ഉപയോഗിച്ച് നടത്തിയ നുണ പ്രചാരണ ക്യാംപെയിൻ വ്യാപകമായതോടെ സിപി ഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി തന്നെ ഇത് വിശദീകരിച്ച് പ്രസ്താവന ഇറക്കേണ്ട സ്ഥിതിയിലായി.

സി പി ഐ നേതാവ് സുനിൽ കുമാറിന്റെ പടം ഉപയോഗിച്ച് കേരളത്തിന് പുറത്താണ് ആർ എസ് എസ്സുകാർ തങ്ങളുടെ കാര്യവാഹക് ആണെന്ന പ്രചാരണം നടത്തുന്നതെന്ന് സി പി ഐ പത്രക്കുറിപ്പിൽ പറയുന്നു.

കേരളത്തിന് പുറത്ത് സോഷ്യൽ മീഡിയയിൽ അതിശക്തമായ പ്രചാരണമാണ് സുനിൽ കുമാറിന്റെ പടംവച്ച് ആർ എസ് എസ്സ് നടത്തിയതെന്നും വ്യക്തമാക്കുന്നു. ആർ എസ് എസ് കാര്യവാഹക് കേരളത്തിലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് കാണിച്ച് നടന്നത്. ഇത് ലജ്ജാവഹമായ നുണപ്രചാരണമാണ് ആർ എസ് എസ് നടത്തുന്നതെന്ന് സി പി ഐ കേന്ദ്രകമ്മിറ്റി വാർത്താ കുറിപ്പിൽ പറയുന്നു. ‘ബ്ലേറ്റന്റ് ലൈസ് ആസ് ആർ എസ് എസ് എക്സപോസ്ഡ്’ എന്ന തലക്കെട്ടോടെയാണ് സി പി ഐ​ വാർത്താക്കുറിപ്പ് ഇറിക്കയത്.

cpi press release

Kerala Floods: വി എസ് സുനിൽകുമാർ കാര്യവാഹക് ആണെന്ന ആർ എസ് എസ് പ്രചാരണം നുണയാണെന്ന് വ്യക്തമാക്കി സിപി ഐ ഇറക്കിയ വാർത്താ കുറിപ്പ്

സുനിൽ കുമാറിന്റെ പടം ഉപയോഗിച്ച് ആർ എസ് എസ് കാര്യവാഹക് കേരളത്തിൽ​ പ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നുവെന്ന നുണ​ പ്രചാരണം ശക്തമായതോടെ സുനിൽകുമാറിന് ഇരിക്കപ്പൊറുതിയില്ലാതെയായി. വിദ്യാർത്ഥി, യുവജന സംഘടനാ കാലത്ത് ദേശീയതലത്തിൽ ബന്ധമുണ്ടായിരുന്ന നേതാവാണ് സുനിൽ കുമാർ. അന്ന് ഒപ്പമുണ്ടായിരുന്നവരും പരിചയക്കാരുമെല്ലാം സുനിൽ കുമാറിനെയും പാർട്ടി കേന്ദ്രങ്ങളെയും വിളിച്ച് വിവരം എന്താണ് എന്ന് അന്വേഷിച്ചു. നിരവധിയാളുകളുടെ ചോദ്യത്തിന്  മറുപടി പറഞ്ഞ് മടുത്താണ് അവസാനം പത്രക്കുറിപ്പ് ഇറക്കാൻ പാർട്ടി തീരുമാനിച്ചത്.

സുനിൽ കുമാറിനെ ആർ എസ് എസ്സുകാർ സ്വന്തമാക്കി പ്രചാരണം നടത്തുന്നതിനിടയിൽ കേരളത്തിനകത്തും പുറത്തും പ്രളയദുരന്തത്തിൽ പോലും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്താനാണ് പലരും സമയം ചെലവഴിച്ചത് എന്ന ആരോപണം സോഷ്യൽ മീഡിയയിലും അല്ലാതെയും സംഘപരിവാറിനെതിരെ ശക്തമാകുന്ന സമയം കൂടെയാണിത്. ഈ സമയത്ത് സുനിൽ കുമാറിന്റെ കാര്യം മാത്രമല്ല. വെളള ശുദ്ധീകരണത്തിനുളള സർക്കാർ സംവിധാനത്തെ സേവാഭാരതിയുടേതാണ് എന്ന പേരിൽ തെറ്റായി പ്രചരിപ്പിച്ചതിനെതിരെയും വാർത്തകൾ വന്നു.

പ്രളയ ദുരന്തത്തിൽ​ മറികടക്കാൻ ശ്രമിക്കുന്ന കേരളത്തിനെതിരെ ക്യാംപെയിൻ നടത്തുന്നവരെ തളളിക്കളഞ്ഞ് സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന റെക്കോർഡ് നേട്ടമാണ് സൃഷ്ടിക്കുന്നത്. കേരളത്തിനെ സഹായിക്കരുതെന്നും കേരളത്തിലെ ധനികരാണെന്നും അവർക്ക് നഷ്ടമാകുന്നതിൽ കുഴപ്പമില്ലെന്നുമുളള പ്രചാരണം. യു എ ഇ അടക്കമുളള വിദേശ രാജ്യങ്ങളിൽ നിന്നുളള സഹായം കേന്ദ്രം വേണ്ടെന്നു വച്ചതും അതിന് ശേഷം ഇന്ത്യൻ എക്സപ്രസ്സിൽ വന്ന വാർത്ത വളച്ചൊടിച്ച് നടത്തിയ പ്രചാരണവുമൊക്കെ അതിശക്തമായ എതിർപ്പ് നേരിടുകയാണ്. ഇതിനിടയിലാണ് സുനിൽ കുമാറിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് കൈയോടെ പിടിച്ചതെന്നും സി പി ഐ​ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook