/indian-express-malayalam/media/media_files/hOT41vWFwgJMLdf9bLAm.jpg)
എക്സ്പ്രസ് ഫൊട്ടോ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയുണ്ടായ സംഘർഷങ്ങളിൽ സിബിഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. പ്രദേശവാസികൾ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കൾക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും സംബന്ധിച്ച ആരോപണങ്ങളിലാണ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സന്ദേശ്ഖാലിയിലേക്ക് റെയ്ഡ് ചെയ്യാൻ പോയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ ജനുവരി 5 നാണ് ആക്രമണമുണ്ടായത്. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അനുയായികൾ നടത്തിയ ആക്രമണങ്ങളിൽ സിബിഐ ഇതിനകം തന്നെ അന്വേഷണം നടത്തിയിരുന്നു.
തുടർന്ന് ഫെബ്രുവരി 5 ന്, ഗ്രാമത്തിലെ പ്രാദേശിക സ്ത്രീകൾ, ഷെയ്ഖിനെയും അദ്ദേഹത്തിന്റെ സഹായികളെയും ലൈംഗികമായി ദുരുപയോഗം ചെയ്തതിനും ഉപദ്രവിച്ചതിനും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് തങ്ങളുടെ ഭൂമി ബലമായി തട്ടിയെടുത്തതായും ഗ്രാമവാസികൾ ആരോപിച്ചു.
തുടർന്ന് 55 ദിവസം ഒളിവിൽ പോയതിന് ശേഷം ശേഷം ഫെബ്രുവരി 29 നാണ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ഷെയ്ഖിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നീട് കോടതി ഉത്തരവനുസരിച്ച് ഷെയ്ഖിനെ സിബിഐക്ക് കൈമാറി.
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണവും ഗ്രാമവാസികളുടെ ആരോപണങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരിന് മൂർച്ച കൂട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഏപ്രിൽ 4 ന് കൂച്ച് ബിഹാറിൽ നടന്ന റാലിയിൽ, സന്ദേശ്ഖാലി സംഭവത്തെ പരാമർശിച്ചുകൊണ്ട് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സിബിഐ അന്വേഷണവും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബിജെപി ആയുധമാക്കിയേക്കും.
Read More
- പ്രധാനമന്ത്രിയുടെ മുസ്ലിം ലീഗ് പരാമർശത്തിനും കേരള സ്റ്റോറി സംപ്രേഷണത്തിനുമെതിരെ പരാതി നൽകി കോൺഗ്രസ്
- ‘കോൺഗ്രസ് വിട്ടവർ സൈബീരിയൻ ദേശാടന പക്ഷികൾ'; എത്തിയ സ്ഥലങ്ങൾക്ക് ഒരു ഗുണവുമുണ്ടാകില്ലെന്ന് മനീഷ് തിവാരി
- കടമെടുപ്പു പരിധി; കേരളത്തിന്റെ ഹര്‍ജി ഭരണഘടനാ ബെഞ്ചിനുവിട്ട് സുപ്രീംകോടതി
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us