/indian-express-malayalam/media/media_files/2025/12/03/sanchar-saathi-app-2025-12-03-08-26-31.jpg)
സഞ്ചാർ സാഥി ആപ്പ്
ന്യൂഡൽഹി: രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ കേന്ദ്രസർക്കാർ വികസിപ്പിച്ച സൈബർ സുരക്ഷാ ആപ്ലിക്കേഷനായ 'സഞ്ചാർ സാഥി' നിർബന്ധമായി ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശത്തിനെതിരെ അമേരിക്കൻ ടെക് ഭീമൻമാരായ ആപ്പിളും ഗൂഗിളും ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
സ്വകാര്യത, സിസ്റ്റം സുരക്ഷ എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഐ.ഒ.എസ്, ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ ഉടമകളായ ഈ കമ്പനികൾ പ്രതിഷേധിക്കാനൊരുങ്ങുന്നത്. ഇക്കാര്യത്തിൽ കമ്പനിയുടെ ആശങ്ക സർക്കാരിനെ അറിയിക്കാനാണ് തീരുമാനം.
കമ്പനികൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശങ്കകൾ
സ്വകാര്യതാ പ്രശ്‌നങ്ങൾ: സർക്കാരിന്റെ 'സഞ്ചാർ സാഥി' ആപ്ലിക്കേഷൻ നിർബന്ധമായും ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നത് വ്യക്തിഗത സ്വകാര്യതയ്ക്ക് വലിയ ഭീഷണിയാണെന്നും, തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്നും ആശങ്കപ്പെടുന്നു. കാലക്രമേണ ആപ്ലിക്കേഷന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് മാറി അതിന്റെ പ്രവർത്തനം വിപുലീകരിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു.
ഓപ്പറേഷണൽ വെല്ലുവിളികൾ: ലോകത്തെവിടെയും ഒരു രാജ്യത്തിന്റെയും സർക്കാർ ആപ്ലിക്കേഷനുകൾ തങ്ങളുടെ ഉപകരണങ്ങളിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്‌ത ചരിത്രം കമ്പനികൾക്കില്ല. നിർദേശം അംഗീകരിക്കുകയാണെങ്കിൽ, ഇന്ത്യക്ക് വേണ്ടി ഐ.ഒ.എസ്, ആൻഡ്രോയിഡ് സിസ്റ്റങ്ങളിൽ പ്രത്യേക മാറ്റങ്ങൾ വരുത്തി പുതിയ പതിപ്പുകൾ പുറത്തിറക്കേണ്ടി വരും. ഇത് പ്രായോഗികമല്ലെന്ന് ഗൂഗിളിലെ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
Also Read: ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിക്കാൻ സഹോദരിക്ക് അനുമതി
നയം ലംഘിക്കൽ: തേർഡ് പാർട്ടി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഐഫോണുകൾ മുൻകൂട്ടി ലോഡുചെയ്യരുതെന്ന ആപ്പിളിന്റെ ആഭ്യന്തര നയത്തിന്റെ ലംഘനമാണിതെന്ന് എക്സിക്യൂട്ടീവ് പറയുന്നു.
മറ്റു രാജ്യങ്ങളുടെ ആവശ്യം: ഇന്ത്യൻ സർക്കാരിന്റെ നിർദേശം അംഗീകരിക്കുന്നത്, തങ്ങൾ പ്രവർത്തിക്കുന്ന മറ്റ് രാജ്യങ്ങളിലും സമാനമായ സർക്കാർ ആവശ്യങ്ങൾക്ക് വാതിൽ തുറക്കുമെന്നും, അത് ഒരു കീഴ്‌വഴക്കമായി മാറുമെന്നും സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഭയക്കുന്നു. വാട്ട്‌സ്ആപ്പിന് എതിരാളിയായ സ്റ്റേറ്റ് പിന്തുണയുള്ള മെസേജിങ് പ്ലാറ്റ്‌ഫോമായ മാക്സ് പ്രീഇൻസ്റ്റാൾ ചെയ്യാൻ റഷ്യ അടുത്തിടെ സ്മാർട്ട്‌ഫോൺ കമ്പനികളോട് നിർദേശിച്ചിരുന്നു, ഉപയോക്താക്കളെ ട്രാക്ക് ചെയ്യാൻ ഇത് ഉപയോഗിക്കാമെന്ന് വിമർശകർ പറയുന്നു.
Also Read:ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് മകൻ കാസിം ഖാൻ
സർക്കാർ നിർദേശം
തട്ടിപ്പ് കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാനും മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനും ഉപയോക്താക്കളെ സഹായിക്കുന്ന ഒരു സൈബർ സുരക്ഷാ ആപ്ലിക്കേഷനാണ് സഞ്ചാർ സാഥി. ഡ്യൂപ്ലിക്കേറ്റോ വ്യാജമോ ആയ ഐഎംഇഐ നമ്പറുകളുള്ള ഫോണുകൾ രാജ്യത്തിന്റെ സൈബർ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്ഈ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശിച്ചത്.
നിലവിൽ, ഇരു കമ്പനികളും ഈ വിഷയം സർക്കാരുമായി ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ, ചർച്ചകൾ പരാജയപ്പെട്ടാൽ നിയമപരമായ വെല്ലുവിളി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വൃത്തങ്ങൾ സൂചന നൽകുന്നു.
Read More: യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി മികച്ചതെന്ന് സെലൻസ്‌കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us