കർഷക റാലിയിൽ അക്രമണകാരികളായ ചിലർ നുഴഞ്ഞു കയറിയെന്നും അവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ സംഘർഷ മോർച്ച. രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായതിന് പിറകേയാണ് ഈ വിഷയത്തിൽ സംയുക്ത കിസാൻ സംഘർഷ് മോർച്ച പ്രസ്താവന ഇറക്കിതയത്.

Read More: ചെങ്കോട്ടയിൽ കടന്ന കർഷകർ; സംഘർഷഭരിതമായ മണിക്കൂറുകൾ: ചിത്രങ്ങളിലൂടെ

ആറ് മാസത്തിലേറെയായി നീണ്ട പോരാട്ടവും ഡൽഹി അതിർത്തിയിൽ 60 ദിവസത്തിലധികം പ്രതിഷേധവും ഈ അവസ്ഥയിലേക്ക് നയിച്ചതാവാമെന്ന് കർഷക യൂണിയൻ പറഞ്ഞു. “ഞങ്ങളുടെ അച്ചടക്കം ലംഘിച്ച അത്തരം എല്ലാ ആളുകളിൽ നിന്നും ഞങ്ങൾ അകലം പാലിക്കുന്നു. പരേഡിന്റെ റൂട്ടിലും വ്യവസ്ഥകളിലും ഉറച്ചുനിൽക്കാൻ ഞങ്ങൾ എല്ലാവരോടും ശക്തമായി അഭ്യർത്ഥിക്കുന്നു. മാത്രമല്ല ഏതെങ്കിലും അക്രമപരമായ പ്രവർത്തനങ്ങളോ ദേശീയ ചിഹ്നങ്ങളെയും അന്തസ്സിനെയും കളങ്കപ്പെടുത്തുന്ന ഒന്നും തന്നെയോ ചെയ്യരുത്. ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.

Read More: വീഡിയോ: ഐടിഒയിലെ സംഘർഷാവസ്ഥയും ചെങ്കോട്ടയിൽ കൊടി ഉയർത്തിയ കർഷകരും

“ഇന്ന് നടന്ന അഭികാമ്യമല്ലാത്തതും അസ്വീകാര്യവുമായ സംഭവങ്ങളെ ഞങ്ങൾ അപലപിക്കുകയും ഖേദിക്കുകയും അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരിൽ നിന്ന് സ്വയം അകന്നുനിൽക്കുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും, ചില സംഘടനകളും വ്യക്തികളും റൂട്ട് ലംഘിക്കുകയോ അപലപനീയമായ പ്രവർ‌ത്തനങ്ങളിൽ‌ ഏർപ്പെടുകയോ ചെയ്‌തു. സാമൂഹ്യ വിരുദ്ധർ സമാധാനപരമായ സമരത്തിലേക്ക് നുഴഞ്ഞുകയറി,” പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Read More: അവര്‍ ഒറ്റയടിയ്ക്ക് തീവ്രവാദികള്‍ ആയതെങ്ങനെ സര്‍?

കിസാൻ പരേഡുകളുമായി ബന്ധപ്പെട്ട് നടന്ന എല്ലാ സംഭവങ്ങളുടെയും പൂർണ ചിത്രം അറിയാൻ ശ്രമിക്കുന്നതായും വിശദമായ പ്രസ്താവന ഉടൻ പങ്കുവെക്കുമെന്നും യൂണിയൻ അറിയിച്ചു. “ഖേദകരമായ ചില ലംഘനങ്ങൾ ഒഴിവാക്കിയാൽ പരേഡുകൾ സമാധാനപരമായി നടക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിവരം,” എന്നും പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook