ശ്രീനഗർ: ജമ്മു കാഷ്മീരിൽ ക്ഷേത്രത്തിനകത്ത് കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിക്ക് നീതി ലഭിക്കാന്‍ അധികാരികള്‍ പ്രവൃത്തിക്കണമെന്ന് സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ അബിയോള റോബിന്സന്. ഇത്തരം ക്രൂരതകള്‍ ഇപ്പോഴും അരങ്ങേറുന്നുണ്ടെന്നത് ഹൃദയവേദന ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ രക്ഷപ്പെടരുതെന്നും സാമുവല്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ അപലപിച്ച് ബോളിവുഡും കായികലോകത്തേയും പ്രശസ്തര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങള്‍, സംവിധായകര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊക്കെ ശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. എട്ടു വയസുകാരിയുടെ കൊലപാതകത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതോടെയാണ് ഞെട്ടല്‍ രേഖപ്പെടുത്തി നിരവധി പേര് രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളായ ഫര്ഹാന് അക്തര്‍, സോനം കപൂര്‍, റിതേഷ് ദേശ്മുഖ്, കല്‍ക്കി കൊച്ചെയ്ന്, ദിയ മിര്‍സ, അര്ജുന് കപൂര്‍, ബൊമ്മന് ഇറാനി, ഹുമ ഖുറൈഷി, റിച്ച ചദ്ധ, സ്വര ഭാസ്കര്‍, ആയുഷ്മാന്‍ ഖുറാന, രേണുക ഷഹാനെ, ടിസ്ക ചോപ്ര എന്നിവര്‍ ഞെട്ടലും അമര്‍ഷവും പ്രകടിപ്പിച്ചു.
മലയാളത്തില്‍ നിന്നും ടൊവിനോ തോമസാണ് സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി രംഗത്തെത്തിയത്. കുറ്റവാളികളെ തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കായിക താരങ്ങളായ ഗൗതം ഗംഭീര്‍, സാനിയ മിര്‍സ, വിരേന്ദര്‍ സെവാഗ്, ഹന്‍സല്‍ മെഹ്ത എന്നിവരും പ്രതികരിച്ചു. ചേതന്‍ ഭഗത് അടക്കമുളള എഴുത്തുകാരും സംഭവത്തെ അപലപിച്ചു.
ആസിഫയെ മനുഷ്യകുഞ്ഞായി കാണാൻ നമ്മൾ പരാജയപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി വി.കെ സിംഗ് പറഞ്ഞു. അവൾക്ക് നീതി നിഷേധിക്കപ്പെടരുതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തിൽ ആദ്യമായാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രിസഭയിൽനിന്നൊരാൾ പ്രതികരണം നടത്തുന്നത്.
എന്നാൽ നേരത്തെ ബിജെപിയുടെ കത്വ എംപി പ്രതികൾക്കു വേണ്ടി രംഗത്തുവന്നിരുന്നു. കുറ്റാരോപിതർ തെറ്റായൊന്നും ചെയ്തിട്ടില്ലെങ്കിൽ നീതി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടന്ന കാഷ്മീരിലെ മണ്ഡലമായ കത്വയിൽനിന്നുള്ള എംപി ജിതേന്ദ്ര സിംഗാണ് പ്രതികൾക്ക് അനുകൂലമായി സംസാരിച്ചത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി നേതൃത്വവും രംഗത്തുവന്നിരുന്നു. എട്ടു വയസുകാരി ആസിഫയെ മയക്കുമരുന്ന് നല്കി ഉറക്കിയശേഷമാണ് ക്ഷേത്രത്തിനകത്ത് വച്ച് എട്ട് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook