സോൾ: അഴിമതിക്കേസിൽ സാംസങ്ങിന്റെ മേധാവി ജയ് വൈ ലീയെ (48) അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയണ് ലീയെ അറസ്റ്റ് ചെയ്തത്. പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ വൈസ് ചെയർമാനും രാജ്യത്തെ ഏറ്റവും സമ്പന്നനുമാണ് ലീ.

ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയുടെയും അവരുടെ സുഹൃത്ത് ചോയ് സൂ സില്ലിന്റെയും ‘ഫൗണ്ടേഷനുകൾക്ക്’ വൻതുക സംഭാവന നൽകിയെന്നതാണു കേസ്. ഇതിൽ ഏറ്റവും കൂടുതൽ സംഭാവനയായ 1.7 കോടി ഡോളർ (ഏതാണ്ട് 114 കോടി രൂപ) നൽകിയതു സാംസങ് ആണ്. ഈ സംഭവത്തെത്തുടർന്ന് പാർക് ഗ്യൂൻ ഹൈയെ (64) പാർലമെന്റ് ഇംപീച്ച് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ